പാക് ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയുമായി തനിക്ക് ബന്ധമില്ലെന്ന് നടന്‍ കാര്‍ത്തിക് ആര്യന്‍

Update: 2025-08-03 07:47 GMT

പാകിസ്ഥാനി ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ഓര്‍ഗനൈസ് ചെയ്യുന്ന 'ആസാദി ഉത്സവ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം' എന്ന പരിപാടിയില്‍ നടന്‍ കാര്‍ത്തിക് ആര്യന് പങ്കെടുക്കുന്നതായി പ്രചരിച്ച വാര്‍ത്തകളെ തുടര്‍ന്ന് നടന്റെ പ്രതിനിധികള്‍ ഔദ്യോഗിക പ്രതികരണവുമായി രംഗത്ത്. കര്‍ത്തിക് ആര്യന് ഈ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്നും, പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ഔദ്യോഗികമായി അറിയിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നും ടീം വ്യക്തമാക്കി.

അമേരിക്കയിലെ ഹൂസ്റ്റണില്‍ ഓഗസ്റ്റ് 15 ന് നടത്താനിരുന്ന പരിപാടി, പാകിസ്ഥാനിലെ 'ആഗാസ് റെസ്റ്റോറന്റ് ആന്‍ഡ് കാറ്ററിംഗ്' എന്ന സ്ഥാപനമാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അന്നത്തെ പരിപാടിയില്‍ കാര്‍ത്തിക് ആര്യന് പങ്കെടുക്കുമെന്ന് കാട്ടിയ പ്രചാരണ സാമഗ്രികളില്‍ നടന്റെ പേര്, ചിത്രം എന്നിവ ഉപയോഗിച്ചതായും ഇത് അനധികൃതമായിരുന്നുവെന്നും സംഘാടകരോട് ഇവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ടീം അറിയിച്ചു.

പരിപാടിയെപ്പറ്റിയുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസും ഇടപെട്ടിരുന്നു. കാര്‍ത്തിക് ആര്യന് കത്തയച്ച് ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നത് ദേശീയതയെ വൃണപ്പെടുത്തും എന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാനി കലാകാരന്മാരെ പങ്കെടുപ്പിച്ച് അതാത് ദേശങ്ങളുടെ സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലവും ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷവുമാണ് പ്രശ്‌നം ഗൗരവമായി കണ്ടത്. കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയവും ഇതേ അളവില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ സിനിമാരംഗത്തെ എല്ലാ കലാകാരന്മാര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പാകിസ്ഥാനിയുമായുളള എല്ലാ തൊഴില്‍ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ കാര്‍ത്തിക് ആര്യന് ഇതുവരെ വ്യക്തിപരമായി പ്രതികരിച്ചിട്ടില്ല. അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം ഭൂല്‍ ഭുലയ്യ 3 (2024) ആയിരുന്നു. അടുത്തതായി 'തൂ മേരി മേം, തേറാ തേം, തേറാ തൂ മേരി' എന്ന ചിത്രത്തിലൂടെയാണ് സ്‌ക്രീനിലേക്ക് തിരികെ എത്തുന്നത്.

Tags:    

Similar News