ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹം; കീര്‍ത്തി സുരേഷിന്റെ വിവാഹ തിയതി പുറത്ത്; ഗോവയില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തക്കളും മാത്രം; വൈറലായി കല്യാണക്കുറി

Update: 2024-12-04 11:45 GMT

നടി കീര്‍ത്തി സുരേഷിന്റെ വിവാഹ തീയതി പുറത്ത്. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് വിവാഹം നടക്കുക. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക. ഇരുവരുടെയും വിവാഹക്കത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.

കഴിഞ്ഞ ദിവസം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. പൈലറ്റ്‌സ്, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ നായികയായുള്ള അരങ്ങേറ്റം.

തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായ നടി തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നടി അരങ്ങേറ്റം കുറിക്കുകയാണ്.

Tags:    

Similar News