'എന്തൊരു ദുരന്തമാണ് നിങ്ങൾ, കേട്ടുകേൾവി മാത്രം കൊണ്ട് ട്വീറ്റ് ചെയ്യുകയാണോ'; എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്; രജനി-കമലഹാസൻ ചിത്രത്തിൽ നിന്ന് സുന്ദർ സി പിന്മാറിയതിൽ പ്രതികരിച്ച് ഖുശ്‌ബു

Update: 2025-11-15 12:40 GMT

ചെന്നൈ: 'തലൈവർ 173' എന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ഭാര്യയും നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. സൂപ്പർ സ്റ്റാർ രജനികാന്ത് നായകാനായെത്തുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ നിർമ്മിക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും സുന്ദർ സി പിന്മാറുകയായിരുന്നു.

ചിത്രത്തിൽ നിന്ന് 'ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അതീവ ദുഃഖത്തോടെയാണ് പിന്മാറുന്നതെന്ന' സുന്ദർ സിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വിശദീകരണങ്ങൾ പുറത്തുവന്നത്. ശരിയായ കഥയില്ലാത്തതാണ് ഈ പിന്മാറ്റത്തിന് കാരണമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച ഒരാൾ, സുന്ദർ സി പ്രൊഡക്ഷനുമായി സംസാരിക്കാതെ അനാദരവും അഹങ്കാരവും പ്രകടപ്പിക്കുന്ന കത്ത് പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് ഖുശ്‌ബുവിനെ ടാഗ് ചെയ്തുകൊണ്ട് കുറിപ്പിട്ടിരുന്നു. ഇതിനോട് 'നിങ്ങൾ കേട്ടുകേൾവി മാത്രം കൊണ്ട് ട്വീറ്റ് ചെയ്യുകയാണോ? എന്തൊരു ദുരന്തമാണ് നിങ്ങൾ' എന്ന് ഖുശ്‌ബു മറുപടി നൽകി.

മറ്റൊരാൾ, 'മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്നും ഇന്ത്യൻ സിനിമാ വ്യവസായത്തിന് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ' എന്നും ചോദിച്ചപ്പോൾ, 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ' എന്നായിരുന്നു ഖുശ്‌ബുവിന്റെ മറുപടി. 

Similar News