ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്താലേ മനസിന് തൃപ്തിയാവൂ; ഒരു ലിമിറ്റ് ക്രോസ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല; ദിവ്യ ഭയങ്കര ഡെഡിക്കേഷനാണ്; ഭാര്യയെ കുറിച്ച്‍ വീണ്ടും മനസ് തുറന്ന് ക്രിസ് വേണുഗോപാല്
കൊച്ചി: ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയം ആയിരുന്നു ക്രിസ് വേണുഗോപാലിന്റെ വിവാഹം. അദ്ദേഹത്തിന്റെ വിവാഹത്തിന് പിന്നാലെ സമൂഹ മധ്യങ്ങളിൽ ഇവരുടെ ജീവിതം മുഴുവൻ വൈറലായിരിന്നു. ഇപ്പോഴിതാ, വീണ്ടും അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ശ്രീധറിനെ കുറിച്ച് വാചാലതനായിരിക്കുകയാണ്. അഭിനയ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളുമൊക്കെയായിരുന്നു ഇരുവരും പങ്കുവെച്ചത്
അഭിനേത്രിയെന്ന നിലയിൽ ദിവ്യയ്ക്ക് ഭയങ്കര ഡെഡിക്കേഷനാണെന്നും എന്നാൽ ഒരു ലിമിറ്റ് ക്രോസ് ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ക്രിസ് വേണുഗോപാൽ അഭിമുഖത്തിൽ പറഞ്ഞു. വയ്യാതായിക്കഴിഞ്ഞാൽ നോക്കാൻ താനേ ഉണ്ടാവുള്ളൂ എന്ന് ക്രിസ് പറഞ്ഞപ്പോൾ, അത് ശരിയാണ്, ചിലപ്പോൾ താൻ ആരോഗ്യം പോലും നോക്കാറില്ല എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
തനിക്ക് അഭിനയം അത്രയും ഇഷ്ടമാണെന്നും മതിലിൽ ഇടിച്ചുവീഴുന്ന ഒരു സീൻ ഉണ്ടെങ്കിൽ ഒറിജിനാലിറ്റിക്കു വേണ്ടി ശരിക്കും മതിലിൽ തലയിടിക്കാൻ പോലും മടിയില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു. ഒരു സീരിയലിൽ പോലീസ് ഉദ്യോഗസ്ഥൻ തല്ലുന്ന സീൻ ഉണ്ട്. ആ സീനിൽ ശരിക്കും അടി വാങ്ങിയെന്നും ദിവ്യ പറയുന്നു.
'ചെയ്യുന്നത് നന്നായി ചെയ്താലേ മനസിന് തൃപ്തിയാവൂ എന്നത് ഏതൊരു അഭിനേതാവിനും തോന്നുന്ന കാര്യമാണ്. വില്ലത്തിയാണെങ്കിൽ മതിലിലൊക്കെ ചെന്ന് ഇടിച്ച് തലയിൽ മുറിവൊക്കെയായിട്ട് വരും. സ്റ്റണ്ട് മാസ്റ്ററൊന്നും വേണ്ടാത്ത ആർടിസ്റ്റാണ്. റിയലായിട്ട് അടിക്കാൻ പറഞ്ഞ് അടി വാങ്ങിയിട്ട് വരും' എന്നും ക്രിസ് പറഞ്ഞു.
ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണൽ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ഉൾക്കാഴ്ചകളും ക്രിസ് വേണുഗോപാൽ അഭിമുഖത്തിൽ പങ്കുവെച്ചു. മൈന്റ് അപ്സറ്റ് ആണ് തനിക്കൊരു സെഷൻ തരുമോ എന്ന് ചോദിച്ച് ദിവ്യ തന്നെ മുൻപ് സമീപിച്ചിട്ടുണ്ടെന്നും വിവാഹത്തിനു മുൻപായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.