എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ബന്ധമായിരുന്നു അത്; ഗ്ലാസിനകത്ത് വളര്‍ത്തുന്ന ചിലന്തിയല്ല ഞാന്‍; ആദ്യബന്ധത്തില്‍ സങ്കടങ്ങള്‍ മാത്രം; ക്രിസ് വേണുഗോപാല്‍ പറയുന്നു

ഗ്ലാസിനകത്ത് വളര്‍ത്തുന്ന ചിലന്തിയല്ല ഞാന്‍; ആദ്യബന്ധത്തില്‍ സങ്കടങ്ങള്‍ മാത്രം

Update: 2024-11-03 12:04 GMT

തിരുവനന്തപുരം: സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം സൈബറിടത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. അനാവശ്യമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു കൊണ്ട് ചിലര്‍ രംഗത്തു വന്നിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ക്രിസിന്റെയും ദിവ്യയുടെയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചര്‍ച്ചകള്‍ വന്നിരുന്നത്. പിന്നാലെ തന്നെ ദിവ്യ തന്റെയും ഭര്‍ത്താവിന്റെയും യഥാര്‍ത്ഥ പ്രായം സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഇപ്പോഴിതാ ക്രിസ് വേണുഗോപാല്‍ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു അദ്യവിവാഹമെന്ന് ക്രിസ് പറഞ്ഞു.

'എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ബന്ധമായിരുന്നു അത്. ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല.എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തുപോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഇതോടെ ഞാന്‍ ഒരു വളര്‍ത്തുമൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വര്‍ഷം മുന്‍പ് തിരിച്ച് വന്നത്.

വിവാഹമോചനത്തിനായി 2019ലാണ് കേസ് കൊടുത്തത്. 2022ല്‍ വിവാഹബന്ധം പൂര്‍ണമായി വേര്‍പെടുത്തി.അത് കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് ജീവിതം പങ്കിടാന്‍ ഒരാള്‍ വേണമെന്ന് തോന്നിയത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവര്‍ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്. എന്റെ മുന്‍ഭാര്യ എന്നൊക്കെ പറഞ്ഞ് ചിലര്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. അങ്ങനെ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് എന്നോട് ചോദിക്കാമല്ലോ? എന്തിനാണ് ഒരാളുടെ ജീവിതത്തില്‍ കരിവാരി തേയ്ക്കുന്നത്. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ കൃത്യമായി എല്ലാം മനസിലാകും'- നടന്‍ വ്യക്തമാക്കി.

Tags:    

Similar News