2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമാക്കി പ്രണയബന്ധം; 2021 ല്‍ വിവാഹ നിശ്ചയം; ഹോളിവുഡ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും ഡിലന്‍ മേയറും വിവാഹിതയായി
ഹോളിവുഡ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും ഡിലന്‍ മേയറും വിവാഹിതരായി. ഇരുവരും തമ്മിലുള്ള പ്രണയബന്ധം 2019-ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമാക്കിയിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, 2021-ല്‍ ക്രിസ്റ്റിന്‍ തന്നെയാണ് വിവാഹനിശ്ചയം പ്രഖ്യാപിച്ചത്.
ഇപ്പോള്‍, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍, ലോസ് ഏഞ്ജലിസിലെ സ്വകാര്യ വസതിയിലാണ് വിവാഹചടങ്ങ് നടന്നത്. കോടതിയില്‍ നിന്ന് വിവാഹ ലൈസന്‍സ് കൈപ്പറ്റിയതിനു ശേഷമായിരുന്നു ചടങ്ങ്.
'ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്സ്' എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ടൈ്വലൈറ്റ്' സീരിസിലെ ബെല്ലാ സ്വാന്‍ എന്ന കഥാപാത്രം വഴി ആഗോള പ്രശസ്തിയായി. നടിയെന്നതോടൊപ്പം, എഴുത്തുകാരിയാകുകയും ചെയ്ത ഡിലന്‍ മേയര്‍ 'മിസ് 2059' എന്ന സീരിസിലടക്കം അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ ഏറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ ദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.