ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വല്ലാതായി; അപ്പുക്കുട്ടനായി മറ്റൊരു നടനെ പരിഗണിച്ചിരുന്നു; ലാല്‍

Update: 2025-02-20 14:44 GMT

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്- ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗര്‍'. ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാല്‍ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകന്‍. ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ച അപ്പുകുട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ കോമഡിയായിരുന്നു രണ്ടാം ഭാഗവും മൂന്നാം ഭാഗവും. ഇപ്പോഴിതാ അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിലേക്ക് ജഗദീഷിന് പകരം മറ്റൊരു നടനെ പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് ലാല്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്റെ വെളിപ്പെടുത്തല്‍.

സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ആ കഥാപാത്രത്തിലേക്ക് ജഗദീഷിനെ മനസ്സില്‍ കണ്ടിരുന്നു എന്നും എന്നാല്‍ അയാളുടെ ഡേറ്റിനായി ശ്രമിച്ചെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വല്ലാതായി എന്നും ലാല്‍ പറഞ്ഞു. പിന്നീട് ആ വേഷത്തിലേക്ക് അപ്പാ ഹാജിയെ പരിഗണിച്ചെന്നും ലാല്‍ പറഞ്ഞു.

എന്നാല്‍ ഷൂട്ടിങ് മുന്‍പ് ഒരു ദിവസം ജഗദീഷിനെ താന്‍ വഴിയില്‍ വച്ച് കണ്ടുവെന്നും ഇന്‍ ഹരിഹര്‍ നഗറിനെ കുറിച്ച് ജഗദീഷിനോട് പറഞ്ഞപ്പോള്‍ താനെ ആരും സമീപിച്ചില്ല എന്ന് ജഗദീഷ് പറഞ്ഞുവെന്നും തങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഞങ്ങളുടെ ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുകയാണെന്നും ജഗദീഷ് പറഞ്ഞു. അങ്ങനെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം ജഗദീഷ് തന്നെ ചെയ്യുകയായിരുന്നു. അപ്പാ ഹാജിക്ക് വേറൊരു ചെറിയ വേഷം ആ പടത്തില്‍ കൊടുത്തു. ലാല്‍ പറഞ്ഞു.

Tags:    

Similar News