അര്‍ജുന്‍ കപൂറുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചും ടാറ്റു! പുത്തന്‍ ടാറ്റുവുമായി നടി മലൈക അറോറ; കൈയില്‍ പച്ചകുത്തിയത് രണ്ട് വാക്കുകള്‍

അര്‍ജുന്‍ കപൂറുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചും ടാറ്റു!

Update: 2025-04-05 12:51 GMT

മുംബൈ: ബോളിവുഡിലെ സൗന്ദര്യധാമമാണ് നടി മലൈക അറോറ. സോഷ്യല്‍ മീഡിയയിലില്‍ ഇവര്‍ എല്ലാക്കാലത്തും താരമാണ്. ഏറെ കാലമായി ലിവിംഗ് റിലേഷനിലായിരുന്ന മലൈക പങ്കാളിയും നടനുമായ അര്‍ജുന്‍ കപൂറുമായി വേര്‍പിരിഞ്ഞത് അടുത്തിടെയാണ്. ബിടൗണിലെ ഏറ്റവും ശ്രദ്ധേയരായ കപ്പിള്‍സ് ആയിരുന്നിട്ടും അര്‍ജുനുമായി നടി പിരിയാനുണ്ടായ കാരണം എന്താണെന്ന് ആര്‍ക്കും അറിവായിട്ടില്ല.

താനും മലൈകയും ബന്ധം അവസാനിപ്പിച്ചെന്നും ഇപ്പോള്‍ വെറും ഫ്രണ്ട്സ് മാത്രമാണെന്ന് അര്‍ജുന്‍ പറഞ്ഞെങ്കിലും നടി ഇപ്പോഴും മൗനം പാലിക്കുകയായിരുന്നു. ഇതിനിടെ ആരാധകരെ പോലും അമ്പരിപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. നടിയുടെ കൈയ്യിലെ പുതിയ ടാറ്റുവാണ് അടുത്ത ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

പ്രണയത്തിലായി കഴിഞ്ഞാല്‍ ഉടനെ പങ്കാളിയുടെ പേര് ടാറ്റുവിലൂടെ ശരീരത്ത് പതിപ്പിക്കുന്നവരാണ് മിക്ക താരങ്ങളും. അങ്ങനെ ചെയ്തതിന് ശേഷം പങ്കാളിയുമായി വേര്‍പിരിയുന്നതോടെ അതൊരു ബാധ്യതയുമാവും. എന്നാലിവിടെ അര്‍ജുനുമായി വേര്‍പിരിഞ്ഞ ശേഷം കൈയ്യില്‍ രണ്ട് വാക്കുകളാണ് നടി പച്ചകുത്തിയിരിക്കുന്നത്. സബര്‍ (ക്ഷമ), ശുക്ര് (കൃതഞ്ജത) എന്നിങ്ങനെ രണ്ട് വാക്കുകളായിരുന്നു നടിയുടെ ടാറ്റു. ഇതിന് പിന്നില്‍ വ്യക്തിപരവും എന്നാല്‍ ആഴത്തിലുള്ള അര്‍ഥവും ഉണ്ടെന്നാണ് നടി പറയുന്നത്.

തന്റെ ജീവിതത്തിലൂടെ കഴിഞ്ഞ് പോയ 2024 വര്‍ഷത്തിലെ ചില ഓര്‍മ്മകളുടെ പ്രതീകമാണ് ഈ ടാറ്റുവിന് പിന്നിലെന്നാണ് നടി വ്യക്തമാക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഞാന്‍ എങ്ങനെയായിരുന്നു, ഇപ്പോള്‍ എന്താണ് എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ മനസിലേക്ക് വരുന്ന രണ്ട് വാക്കുകള്‍ ഇതാണെന്നും അതുകൊണ്ടാണ് ടാറ്റുവില്‍ അങ്ങനൊന്ന് ചെയ്യാന്‍ കാരണമെന്നാണ് നടി വ്യക്തമാക്കിയത്. ഇതിന് പുറമേ വേറെയും നിരവധി ടാറ്റൂ മലൈകയുടടെ ശരീരത്തിലുണ്ട്.

Tags:    

Similar News