'എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നത്?'; ആ തള്ള കൊള്ളാം എന്ന് കേൾക്കുന്നതാണ് സന്തോഷം; പ്രകമ്പനത്തിന്റെ വിജയത്തിൽ ആവേശം പങ്കുവെച്ച് മല്ലിക സുകുമാരൻ
കൊച്ചി: പുതിയ ചിത്രമായ 'പ്രകമ്പന'ത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് മല്ലിക സുകുമാരൻ. കോമഡി-ഹൊറർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ 'അച്ഛമ്മ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.ന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നതെന്നും ഇതുപോലത്തൊരു നാലഞ്ച് പടം മതിയല്ലോ എന്നും അവർ ചോദിക്കുന്നു.
സിനിമയെക്കുറിച്ച് മല്ലികയുടെ വാക്കുകൾ:
"ഭയങ്കര സന്തോഷത്തോടെയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. ഇതൊരു താരമൂല്യം കൊണ്ട് ഓടിയ പടമല്ല, മറിച്ച് ഒരു ചെറിയ സംഭവത്തിനെ രണ്ട് മണിക്കൂർ സിനിമയാക്കി മനോഹരമായി അവതരിപ്പിച്ചതാണ്. ഇതിലെ അഭിനേതാക്കളായ സാഗറും ഗണപതിയുമൊക്കെ അത്ര മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നത്? ഇതുപോലത്തെ നാലഞ്ച് സിനിമകൾ ഉണ്ടായാൽ മതിയല്ലോ," മല്ലിക പറഞ്ഞു.
സാഗർ, ഗണപതി, അൽ അമീൻ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനത്തെ അവർ പ്രശംസിച്ചു. സാഗർ, ഗണപതിയെ ഒക്കെ കുറിച്ച് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് അൽ അമീനിനെയാണ്. അമീൻ ഇങ്ങനെ കലക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് രസകരവും നാച്വറലുമായിട്ടാണ് ഇവരൊക്കെ അഭിനയിക്കുന്നത്. മല്ലിക പറഞ്ഞു.
നിർമ്മാതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കും:
താൻ അഭിനയിക്കുന്ന സിനിമകൾ ഏതായാലും അതിന്റെ റിലീസ് ദിവസം ക്ഷേത്രങ്ങളിൽ പോയി നിർമ്മാതാവിന് മുടക്കുമുതലെങ്കിലും കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിൽ എത്ര സീനുണ്ട് എന്നതിലല്ല, ഉള്ള സീനിൽ "ആ തള്ള കൊള്ളാം" എന്ന് പ്രേക്ഷകർ പറയുന്നത് കേൾക്കാനാണ് തനിക്ക് ഇഷ്ടമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.