നിനക്ക് ഉടുപ്പ് മേടിക്കുമ്പോ..നിന്നെ കെട്ടിപ്പിടിക്കുമ്പോ..നിനക്ക് ഉമ്മ തരുമ്പോ..അമ്മക്ക് മനസിലാകാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്..; നീയാണ് എനിക്ക് എല്ലാം; ഹൃദ്യമായ കുറിപ്പുമായി മഞ്ജു പത്രോസ്

Update: 2025-07-06 13:27 GMT

ടിവി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. ഇപ്പോൾ അളിയൻസ് എന്ന ടെലിവിഷൻ പരമ്പരയിലാണ് മഞ്‍ജു പത്രോസ് അഭിനയിക്കുന്നത്. അക്ഷയ എസ് ആണ് പരമ്പരയിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്നത്.ഇപ്പോഴിതാ, മകളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മഞ്ജുവിന്റെ കുറിപ്പ്...

'അമ്മേടെ മുത്തിന് ഇന്ന് പിറന്നാൾ ആണ്... നീ എന്റെ ജീവിതത്തിൽ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്.. ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്.. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ, കമ്മൽ മേടിക്കുമ്പോ, നിന്നെ കെട്ടിപ്പിടിക്കുമ്പോ, നിനക്ക് ഉമ്മ തരുമ്പോ... അമ്മക്ക് മനസിലാകാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്.. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ..'', അക്ഷയക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മ‍ഞ്ജു പത്രോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പോസ്റ്റിന് താഴെ ''മഞ്ജുമ്മാ.. എന്നും ഈ മകൾ ഒപ്പം ഉണ്ടാകും'', എന്ന് അക്ഷയ കമന്റ് ചെയ്തിട്ടുണ്ട്. മറ്റു നിരവധി പേർ പോസ്റ്റിനു താഴെ അക്ഷയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News