കിടക്കാൻ നേരത്തും എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കും; ഫോൺ നോക്കിയാൽ ഒരു മേസേജ് ഉണ്ടാകും; ലൈഫ് ലോങ്ങ് നമ്മുടെ കൂടെ ഉണ്ടാകും; മനസ്സ് തുറന്ന് മഞ്ജു പിള്ള

Update: 2025-10-18 11:24 GMT

ജീവിതത്തിൽ തനിക്ക് ഒഴിവാക്കാനാവാത്ത രണ്ടു വ്യക്തികൾ അമ്മയും മകളുമാണെന്ന് നടി മഞ്ജു പിള്ള. വീണ നായരുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന മഞ്ജു പിള്ളയും വീണ നായരും അടുത്ത സുഹൃത്തുക്കളുമാണ്. 'തട്ടീം മുട്ടീം' പരമ്പരയിൽ മോഹനവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുവിന്റെ നാത്തൂനായി കോകില എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീണയായിരുന്നു.

തന്റെ ജീവിതത്തിൽ താങ്ങും തണലുമായ വ്യക്തികളെക്കുറിച്ച് സംസാരിക്കവെയാണ് മഞ്ജു പിള്ള അമ്മയെയും മകളെയും എടുത്തുപറഞ്ഞത്. "അമ്മയും എന്റെ മകളും. ഈ രണ്ടുപേരാണ് എനിക്ക് ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്തവർ," മഞ്ജു പറഞ്ഞു. അമ്മ എപ്പോഴും കൂടെയുണ്ടാകുമെന്നും, എന്നാൽ മകൾ സ്വന്തം ജീവിതത്തിലേക്ക് പോകുമ്പോൾ പോലും അവരുടെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അമ്മമാരുടെ സ്നേഹത്തെക്കുറിച്ചും അവരുടെ കരുതലിനെക്കുറിച്ചും മഞ്ജു വാചാലയായി. "അമ്മയോളം വരില്ല ഒന്നും. മക്കളെ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്നത് അമ്മയാണ്. ഇപ്പോഴും എന്റെ ഫോണിൽ അമ്മയുടെ മെസേജുകളുണ്ടാകും. രാത്രി കിടക്കും മുൻപ് എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്ന വോയിസ് മെസേജ് വരും. മക്കൾ ചിലപ്പോൾ അങ്ങനെ ചോദിച്ചെന്നു വരില്ല. അത് സ്നേഹക്കുറവുകൊണ്ടല്ല, നമ്മുടെയെല്ലാം അമ്മമാരും അങ്ങനെയാണ്," മഞ്ജു പിള്ള വ്യക്തമാക്കി. 

Tags:    

Similar News