വീണ്ടുമൊരു ആക്ഷൻ ചിത്രവുമായി മഞ്ജു വാര്യര്‍; തമിഴ് ചിത്രം 'മിസ്റ്റര്‍ എക്സ്' ഉടൻ തിയേറ്ററുകളിലേക്ക്
മലയാളികളുടെ ജനപ്രിയ നായികയാണ് മഞ്ജു വാര്യര്‍. വലിയൊരു ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ താരത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻ നിര താരങ്ങളോടൊപ്പം നായികയാവാൻ മഞ്ജു വാര്യർക്കായി. ധനുഷ്, രജനികാന്ത്, അജിത് എന്നിവർക്കൊപ്പം തകർത്തഭിനയിച്ച താരം ഇപ്പോൾ മറ്റൊരു തമിഴ് ചിത്രത്തിന്റെ ഭാഗമാവുന്ന വിവരമാണ് പുറത്ത് വരുന്നത്.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ എക്സ്' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും തമിഴിലെത്തുന്നത്. ആര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശരത് കുമാറും, ഗൗതം കാര്‍ത്തിക്കും അഭിനയിക്കുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നവംബർ 30ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
രജനികാന്ത് നായകനായെത്തിയ വേട്ടയ്യനാണ് മഞ്ജു വാര്യര്‍ അവസാനമായി അവസാനമായി അഭിനയിച്ച ചിത്രം. സൂപ്പർ സ്റ്റാറിന്റെ ഭാര്യയായാണ് ചിത്രത്തിൽ തരാറം എത്തിയത്. എന്നാൽ ടി ജെ ജ്ഞാനവേല്സംവിധാനം ചെയ്ത ചിത്രത്തിന് പ്രതീഷിച്ച വിജയം നേടാനായില്ല. 'മിസ്റ്റര്‍ എക്സ്' എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിനൊരുങ്ങുകയാണ് താരമിപ്പോൾ.