ചിത്രീകരണത്തിനിടെ മാനസിക പീഡനമായി പീഡിപ്പിച്ചെന്ന് ആരോപണം; സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്' താരം ഡേവിഡ് ഹാര്‍ബറിനെതിരെ സഹതാരം 'മില്ലി ബോബി ബ്രൗണ്‍
സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്' താരം ഡേവിഡ് ഹാര്‍ബറിനെതിരെ സഹതാരം 'മില്ലി ബോബി ബ്രൗണ്‍
ലണ്ടന്‍: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയ സീരീസുകളിലൊന്നാണ് സ്‌ട്രെയിഞ്ചല്‍ തിങ്‌സ്. സീരിസിന്റെ സീസണ്‍ 5 പുറത്തിറങ്ങാനിരിക്കെയാണ്. ഇതിനിടെ പ്രധാന നടനെതിരെ ഗുരുതര ആരോപണങ്ങള്‍. സീരീസിലെ പ്രധാന കഥാപാത്രമായ മില്ലി ബോബി ബ്രൗണ്‍ ആണ് നടന്‍ ഡേവിഡ് ഹാര്‍ബറിനെതിരെ പരാതി നല്‍കിയത്. സീരീസില്‍ മില്ലിയുടെ കഥാപാത്രമായ 'ഇലവന്റെ' വളര്‍ത്തച്ഛനായാണ് ഡേവിഡ് ഹാര്‍ബര്‍ എത്തുന്നത്.
ഡേവിഡ് ഹാര്‍ബര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും നിരന്തരമായി ബുള്ളിയിങ് നടത്തിയതായുമാണ് പരാതി. പുതിയ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് മില്ലി പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്‌ട്രെയിഞ്ചര്‍ തിങ്‌സ് ടീമിനു പുറമെ നെറ്റ്ഫ്‌ലിക്‌സും പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് ഇരുവരും. നവംബര്‍ 26നാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സീസണ്‍ 5 ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 25ന് രണ്ടാം ഭാഗവും ജനുവരി ആദ്യം മൂന്നാം ഭാഗവും റിലീസ് ചെയ്യും. ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക നഗരത്തില്‍ 1980കളില്‍ നടക്കുന്ന വിചിത്ര സംഭവങ്ങളുടെ കഥ പറയുന്ന സീരീസ് 2016 ജൂലൈയിലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്.
രണ്ടാം സീസണ്‍ 2017ലും മൂന്നാം സീസണ്‍ 2019ലും പുറത്തിറങ്ങി. 2022ല്‍ രണ്ടു തവണയായാണ് നാലാം സീസണ്‍ പുറത്തിറങ്ങിയത്. അഞ്ചാമത്തേതും അവസാനത്തേതുമായ സീസണാണ് നവംബറില്‍ പുറത്തിറങ്ങുന്നത്. ഡഫര്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറുമാണ് സംവിധാനം.