കൃഷാന്ദ്-മോഹൻലാൽ കോമ്പോയുടെ ചിത്രം'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ

Update: 2025-08-08 11:08 GMT

കൊച്ചി: ആവാസവ്യൂഹം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് കൃഷാന്ദ്. ഇപ്പോഴിതാ സംവിധായകൻ മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. സയൻസ് ഫിക്ഷൻ ചിത്രമായിരിയിക്കും കൃഷാന്ദ് മോഹൻലാലിനായി ഒരുക്കുന്നതെന്ന വാർത്തകൾ സംവിധായകൻ നിരസിച്ചിരിക്കുകയാണ്. ഒരു ഡിറ്റക്ടീവ് കോമഡി പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.

കൃഷാന്ദിന്റെ ഏറ്റവും പുതിയ ചിത്രമായ 'സംഘർഷ ഘടന - ദി ആർട്ട് ഓഫ് വാർഫെയർ' ഓഗസ്റ്റ് 8-ന് തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ വെളിപ്പെടുത്തൽ. മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് മാത്രമല്ല, മമ്മൂട്ടിയുമായി ഒന്നിക്കുന്ന മറ്റൊരു പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അതും ഒരു സയൻസ് ഫിക്ഷനോ ടൈം ട്രാവൽ സിനിമയോ അല്ല, മറിച്ച് ഒരു 'കോമഡി ഇടിപ്പടം' ആയിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.

'ആവാസവ്യൂഹം', 'പുരുഷ പ്രേതം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തനതായ ഒരു ചലച്ചിത്രഭാഷ്യം രൂപപ്പെടുത്തിയസംവിധായകനാണ് കൃഷാന്ദ്. അതേസമയം, സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രമാണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ഓഗസ്റ്റ് 28-ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. 'മസ്തിഷ്ക മര...' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് കൃഷാന്ദ്.

Tags:    

Similar News