വീണ്ടും പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍; സംവിധാനം ഡാന്‍ ഓസ്റ്റിന്‍ തോമസ്; രചന രതീഷ് രവി

വീണ്ടും പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍; സംവിധാനം ഡാന്‍ ഓസ്റ്റിന്‍ തോമസ്; രചന രതീഷ് രവി

Update: 2025-07-09 12:13 GMT

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായി ഇപ്പോള്‍ മോഹന്‍ലാലിന്റെ ചുമലില്‍ ഏറിയാണ് മുന്നോട്ടു പോകുന്നത്. തുടര്‍ച്ചയായി രണ്ട് ഹിറ്റുകളാണ് ലാലിന് ഉണ്ടായത്. ഇപ്പോള്‍ മോഹന്‍ലാലിന് കൈ നിറയെ ചിത്രങ്ങളാണ്. എമ്പുരാന്‍, തുടരും എന്നീ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളും ഹൃദയപൂര്‍വ്വം, ദൃശ്യം 3 എന്നീ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും മോഹന്‍ലാലിന്റേതായി ഉണ്ട്. ഇപ്പോഴിതാ, നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാവുകയാണ് മോഹന്‍ലാല്‍. 'എല്‍ 365' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായും, അഞ്ചാംപാതിരയിലൂടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായും ശ്രദ്ധനേടിയ ഡാന്‍ ഓസ്റ്റിന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വാഷ് ബേസന് സമീപത്തായി പൊലീസ് യൂണിഫോം തൂക്കിയിട്ടിരിക്കുന്നതും, കണ്ണാടിയില്‍ എല്‍ 365 എന്ന് എഴിതിയിരിക്കുന്നതും കാണിക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയിട്ടുള്ളത്. പൊലീസ് വേഷത്തിലാകും മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രതീഷ് രവി ആണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കും.

'അതിയായ സന്തോഷത്തോടെ, എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സംവിധാനം: ഓസ്റ്റിന്‍ ഡാന്‍ തോമസ്, രചന: രതീഷ് രവി, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ചത്. ഈ ആവേശകരമായ പുതിയ അധ്യായത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Tags:    

Similar News