പദ്മനാഭന്റെ നടയിൽ തേജസോടെ നടത്തം; ചുറ്റുമ്പലത്തിൽ വലം വെച്ച് ഭഗവാന്റെ അനുഗ്രഹം തേടി; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; നടനെ കാണാൻ വൻ ജനക്കൂട്ടം

Update: 2025-08-21 14:50 GMT

തിരുവനന്തപുരം: നടൻ മോഹൻലാൽ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. മുറജപ ലക്ഷദീപത്തെ അനുബന്ധിച്ചുള്ള വിളംബര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. രാവിലെയാണ് മോഹൻലാൽ ക്ഷേത്രത്തിലെത്തിയത്.

ചടങ്ങിൽ, വിളംബര ഘോഷയാത്ര സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ മോഹൻലാലിന് വിളംബര പത്രിക കൈമാറി. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീപത്മനാഭന്റെ അനുഗ്രഹമായി കരുതുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് ജനിച്ചുവളർന്നയാളെന്ന നിലയിൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടും ഭഗവാനോടും തനിക്ക് വികാരപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ ക്ഷേത്രത്തിലെത്തുന്നതറിഞ്ഞതോടെ വൻ ജനക്കൂട്ടം ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ജനത്തിരക്കിനിടയിലൂടെ താരത്തെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

Tags:    

Similar News