'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' സംവിധായകന്റെ അടുത്ത ചിത്രം നസ്ലിനൊപ്പം; സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'മോളിവുഡ് ടൈംസ്'; ചിത്രത്തിന്റെ പൂജ നടന്നു
കൊച്ചി: മോളിവുഡിലെ യുവനായകന്മാരിൽ ശ്രദ്ദേയനായ താരമാണ് നസ്ലിന്‍. ചുരുങ്ങിയ കാലയളവിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ താരത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത് മുതൽ പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു.
'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ആഷിക് ഉസ്മാന്‍ അറിയിച്ചു. നസ്ലിന്‍, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാന്‍, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂര്‍ത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി. മാര്‍ത്താണ്ഡന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍ ആണ്. വിശ്വജിത്ത് ഛായാഗ്രാഹനം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് ഒരുക്കുന്നു. മ്പൻ ക്രൂ അണിനിരക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. വിനീത് ശ്രീനിവാസൻ , സുരാജ് വെഞ്ഞാറമൂട് , ആർഷ ചാന്ദിനി ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ആദ്യ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മികച്ച പരീക്ഷ നിരൂപക ശ്രദ്ധ നേടിയിരുന്നു. കൂടാതെ ബോക്‌സ് ഓഫീസിലും വാണിജ്യ വിജയം നേടി. 2022ലാണ് ചിത്രം പുറത്തിറങ്ങിയത്.