'നാൻ ഒരു തടവ സൊന്നാ...നൂറ് തടവ് സൊന്ന മാതിരി'; തലൈവരുടെ മുന്നിൽ മസ്സായി നിന്ന് മന്ത്രി റിയാസ്; എത്തിയത് ജയിലർ 2 ലൊക്കേഷനിൽ; കിടിലമെന്ന് കമെന്റുകൾ!

Update: 2025-05-13 14:38 GMT

ചിത്രം ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോൾ കോഴിക്കോട് എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, മന്ത്രി മുഹമ്മദ് റിയാസ് രജനികാന്തിനെ സന്ദര്‍ശിച്ച ഫോട്ടോകളും പങ്കുവെച്ചിരിക്കുകയാണ്. 'നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന അടികുറിപ്പോടെ ആണ് റിയാസ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.

അതേസമയം, നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിക്കുകയായിരുന്നു.

Tags:    

Similar News