'എന്റെ ഒരു പോസ്റ്റിൽ അവൾ ഇമോജി കമന്റ് ഇട്ടു, അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്യാൻ ആരംഭിച്ചു'; ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് നാഗചൈതന്യ

Update: 2025-10-07 09:09 GMT

ഹൈദരാബാദ്: നടി ശോഭിത ധൂലിപാലയുമായുള്ള പ്രണയബന്ധം ആരംഭിച്ചതിനെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നാഗചൈതന്യ. ജഗപതി ബാബുവിന്റെ 'ജയമ്മു നിശ്ചയമ്മുരാ' എന്ന ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം നാഗചൈതന്യയും ശോഭിതയും പ്രണയത്തിലായതായാണ് റിപ്പോർട്ടുകൾ.

'ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,' നാഗചൈതന്യ പറഞ്ഞു. 'അവളുടെ വർക്കുകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരുദിവസം ഞാൻ ക്ലൗഡ് കിച്ചൺ ഷോയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കിട്ടപ്പോൾ ശോഭിത ഒരു ഇമോജി കമന്റ് ചെയ്തു. അങ്ങനെയാണ് ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങിയത്. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി,' അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡ് താരമായ ശോഭിത ധൂലിപാല മലയാള സിനിമാ പ്രേക്ഷകർക്കും സുപരിചിതയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോൻ' എന്ന ചിത്രത്തിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. 2017ൽ നാഗചൈതന്യ നടി സാമന്തയെ വിവാഹം കഴിക്കുകയും 2021ൽ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് നാഗചൈതന്യയും ശോഭിതയും പ്രണയത്തിലായത്.

Tags:    

Similar News