ലൈൻ കട്ട്...ലൈൻ കട്ട്..!!; 'പാതിരാത്രി' നടുറോഡിൽ വെച്ച് നവ്യയുടെ റീൽ ഷൂട്ട്; ആരെയും കൂസാതെ ഡാൻസ് കളിച്ച് താരം; പെട്ടെന്ന് പോലീസ് ജീപ്പിന്റെ വരവിൽ ട്വിസ്റ്റ്; സൂപ്പർ എന്ന് കമെന്റുകൾ

Update: 2025-10-18 09:03 GMT

ത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' എന്ന സിനിമയുടെ പ്രചാരണാർത്ഥം നടുറോഡിൽ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ നടി നവ്യ നായരെ പോലീസ് തടഞ്ഞു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നവ്യ നായർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. റോഡരികിൽ വെച്ച് ഷൂട്ട് ചെയ്യുന്നതിനിടയിൽ പോലീസ് ഇടപെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് വീഡിയോയുടെ ഉള്ളടക്കം. 'നന്ദനം' സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗബിൻ ഷാഹിറിനൊപ്പം നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'പാതിരാത്രി' ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിന്റെ ദുരൂഹതകളുമായി ബന്ധപ്പെട്ട് പോരാടുന്ന ജാൻസിയുടെയും ഹരീഷിന്റെയും കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഡോ. കെ.വി.അബ്ദുൾ നാസറും ആഷിയ നാസറും ചേർന്ന് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം മികച്ച തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജേക്സ് ബിജോയ് സംഗീതവും ഷാജി മാറാട് തിരക്കഥയും നിർവഹിച്ചിരിക്കുന്നു. ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ചെയ്തിരിക്കുന്നത്. 

Tags:    

Similar News