'സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും'; തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി വൈറലാകുന്നു; 'തുടരും' സിനിമയെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഏറ്റെടുത്ത് ആരാധകര്‍
'തുടരും' സിനിമയെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രമായ എമ്പുരാന് പിന്നാലെയെത്തിയ മോഹന്‍ ലാല്‍ ചിത്രം 'തുടരും' സിനിമ നേടിയ വന്‍ വിജയം ആഘോഷമാക്കുകയാണ് ആരാധകര്‍. അതിനിടെ 'എമ്പുരാന്റെ'യും 'തുടരും' സിനിമയുടെയും പോസ്റ്റര്‍ പങ്കുവച്ച് തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പും അതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്‌പ്ലെന്‍ഡറും കൊണ്ട് ഇറങ്ങിയത്' എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകള്‍ പങ്കുവെച്ച് തരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തരുണിന് മറുപടിയായി 'സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി. നിമിഷ നേരം കൊണ്ട് തന്നെ ആരാധകടക്കം ഈ പോസ്റ്റും കമന്റും ഏറ്റെടുത്തു.
'സത്യത്തില്‍ ഒപ്പമെത്തുകയല്ല, ഓവര്‍ടേക്ക് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്'. തുടരും സിനിമയെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സിനിമ കഴിയുമ്പോള്‍ മൂന്ന് അഭിനേതാക്കളെ പറ്റിയാണ് പ്രധാനമായും പറയാനുള്ളത്. ഒന്ന് ലാലേട്ടന്‍. ലാലേട്ടന്റെ അഴിഞ്ഞാട്ടമെന്നോ അഭിനയ താണ്ഡവമെന്നോ ഇതിനെ വിശേഷിപ്പിക്കാം.
രണ്ട് പ്രകാശ് വര്‍മ്മ എന്ന് പറയുന്ന ഗ്യാരണ്ടീഡായിള്ള ഒരു നടനെ നമുക്ക് കിട്ടിയിരിക്കുകയാണ്. പുതുമുഖമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം ശബ്ദം കൊണ്ട് വരെ മനോഹരമായി അഭിനയിക്കുന്നുണ്ട്. ചില നീട്ടല്‍ കൊണ്ടും കുറുക്കല്‍ കൊണ്ട് ജോര്‍ജ് സാര്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. മൂന്നാമതായിട്ടുള്ളത് തരുണ്‍ മൂര്‍ത്തിയാണ്. ഞാനൊരു സാധാരണ പടമാണ് എടുക്കുന്നതെന്ന് പറഞ്ഞ് ഒരു അസാധാരണ പടം നമ്മുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്.
കഥയിലേക്ക് പോകുന്നില്ല. എന്ത് പറഞ്ഞാലും സ്‌പോയിലറാവും. കാസ്റ്റിങ് പെര്‍ഫെക്ടാണ്. ലാലേട്ടനും ശോഭന മാമും കഴിഞ്ഞ എത്രയോ വര്‍ഷമായി നമ്മളെ ഇഷ്ടപ്പെടുത്തിയ ഒരു ജോഡി അവര്‍ മനോഹരമായി ചെയ്തിട്ടുണ്ട്. എല്ലാ കാരക്റ്റസും മനോഹരമായി. പിന്നെ എടുത്ത് പറയേണ്ടത് ഇതിന്റെ സംഗീതമാണ്. ജേക്‌സ് തകര്‍ത്തിട്ടുണ്ട്. കാട്ടിലെ പശ്ചാത്തല സംഗീതം കാടിനെ അനുഭവിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. കഥ വളരെ സ്‌ട്രോങ്ങാണ്. ഒരു കേന്ദ്ര കഥാപാത്രം തന്നെയാണ് ലാലേട്ടന്റെ കാര്‍. കാര്‍ പതുക്കെ ടോപ്പ് ഗിയറിലേക്ക് പോകുന്നത് പോലെയാണ് സിനിമയും.
വലിയ സന്തോഷമാണ്. ലാലേട്ടന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ആണെങ്കിലും അല്ലെങ്കിലും പത്തെണ്‍പത് വര്‍ഷമായിട്ട് നമ്മുടെ മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന മനുഷ്യന്മാര്‍ അവര്‍ വീണ്ടും നമ്മുടെ മുന്നത്തെ തലമുറയെ വിസ്മയിപ്പിച്ചു. നമ്മുടെ തലമുറയെ വിസ്മയിപ്പിച്ചു. അടുത്ത തലമുറയേയും വിസ്മയിപ്പിക്കാന്‍ എത്തുമ്പോള്‍ സത്യം പറഞ്ഞാല്‍ അവരുടെ വിജയങ്ങള്‍ മലയാള സിനിമയുടെ കൂടി വിജയമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ തുടരും ഒരു കംപ്ലീറ്റ് എന്റര്‍റ്റൈനറാണന്ന് രാഹുല്‍ പറഞ്ഞു.