വലിയ ഏകാന്തതയാണ് അനുഭവപ്പെടുന്നത്; ആദ്യത്തെ കുട്ടി ജനിച്ചതേ ഉണ്ടായിരുന്നുള്ളൂ; ചിലപ്പോൾ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പോകും; പ്രസവാനന്തര വിഷാദത്തെപ്പറ്റി തുറന്നുപറഞ്ഞ് ജെന്നിഫർ

Update: 2025-05-19 11:31 GMT
വലിയ ഏകാന്തതയാണ് അനുഭവപ്പെടുന്നത്; ആദ്യത്തെ കുട്ടി ജനിച്ചതേ ഉണ്ടായിരുന്നുള്ളൂ; ചിലപ്പോൾ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പോകും; പ്രസവാനന്തര വിഷാദത്തെപ്പറ്റി തുറന്നുപറഞ്ഞ് ജെന്നിഫർ
  • whatsapp icon

പ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ഹോളിവുഡ് താരമാണ് ജെന്നിഫർ ലോറൻസ്. ഇപ്പോഴിതാ, പ്രസവാനന്തര സമയത്ത് താൻ അനുഭവിച്ച വിഷാദത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നടി. പോസ്റ്റ് പോർട്ടം പോലെ ഒരു അവസ്ഥ മറ്റൊന്നില്ലെന്നും വളരെ ഏകാന്തമാണ് അനുഭവപ്പെടുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. കാൻ ചലച്ചിത്ര മേളയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

നടിയുടെ വാക്കുകൾ...

തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് അഞ്ച് മാസം ആയപ്പോഴാണ് 'ഡൈ മൈ ലവ്' എന്ന സിനിമയുടെ ചിത്രീകരണം നടന്നതെന്നും അവർ പറഞ്ഞു. കുട്ടികളുണ്ടാകുന്നതോടെ ജീവിതം മുഴുവൻ മാറുന്നു. ഞാൻ ജോലി ചെയ്യണോ, എവിടെ എപ്പോൾ ജോലി ചെയ്യണം എന്നുള്ള കാര്യങ്ങളിലെല്ലാം അവർ ഇടപെടുന്നു. പല കാര്യങ്ങളും അവർ എന്നെ പഠിപ്പിക്കുന്നു. ഒരു അഭിനേതാവ് ആകണമെങ്കിൽ കുട്ടികൾ ഉണ്ടാകുന്നത് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം - ജെന്നിഫർ കൂട്ടിച്ചേർത്തു.

അതേസമയം, ജെന്നിഫർ ലോറൻസിന്റെ 'ഡൈ മൈ ലൗ' എന്ന ചിത്രം കഴിഞ്ഞ ദിവസം കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അരിയാന ഹാർവിച്ചിന്റെ ഡൗ മൈ ലൗ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News