'കാട്ടാള'ന്റെ തായ്ലാന്റിലെ സെറ്റില്‍ ആനയുമായുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആന്റണി വര്‍ഗീസിന് പരിക്ക്; താരം ചികിത്സയ്ക്ക് ശേഷം വിശ്രമത്തില്‍; ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റിവച്ചു
കൊച്ചി: കാട്ടാളന്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. ആനയ്‌ക്കൊപ്പമുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. തായ്‌ലാന്റില്‍ വച്ചായിരുന്നു സംഭവം. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് ആന്റണിയിപ്പോള്‍. പരിക്കിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റിവച്ചു. മാര്‍ക്കോ എന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസും ആനയുമായുള്ള വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോക പ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്ലന്റില്‍ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ തായ്ലാന്റിലെ ആനയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്നും സൂചനയുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന 'കാട്ടാളന്‍' മെഗാ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.
തെലുങ്കിലെ പ്രശസ്ത താരം സുനില്‍, മാര്‍ക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീര്‍ദുഹാന്‍ സിങ്, റാപ്പര്‍ ബേബി ജീന്‍, തെലുങ്കു താരം രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാര്‍ഥ് തിവാരി, മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാന്‍ഷാ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, സംഗീതം- ബി അജെനീഷ് ലോക്‌നാഥ്, എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം ആര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ദാസ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷന്‍ സന്തോഷ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- ഡിപില്‍ ദേവ്, സൗണ്ട് ഡിസൈനര്‍- കിഷന്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ഫോട്ടോഗ്രാഫര്‍- അമല്‍ സി സദര്‍, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്‌സ്- 3DS , ടൈറ്റില്‍ ഗ്രാഫിക്‌സ്- ഐഡന്റ് ലാബ്‌സ്, സ്റ്റണ്ട് ട്രെയ്‌നര്‍- അഷറഫ് KFT , പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്, പിആര്‍ & മാര്‍ക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.