ആദ്യം നേരിൽ കണ്ട 'സ്പാർക്ക്' ഇപ്പൊ..ഇല്ല; ടോം ക്രൂസും അന ഡി അര്‍മാസും വേർപിരിയുന്നു; നിശ്ചയിച്ചിരുന്ന വിവാഹവും ക്യാൻസൽഡ്; ഇനി ബഹിരാകാശത്ത് നിന്ന് താഴെ ഇറങ്ങാമെന്ന് ആരാധകർ
ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസും നടി അന ഡി അർമാസും തമ്മിൽ വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ഒൻപത് മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും പരസ്പരം പിരിയുന്നതെന്നാണ് സൂചന. ഇവരുടെ വിവാഹനിശ്ചയം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
'പരസ്പരമുള്ള ആകർഷണം നഷ്ടപ്പെട്ടതായി' തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഇവർക്ക് ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ, ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെയാണ് ടോം ക്രൂസും അന ഡി അർമാസും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നത്. ഇടയ്ക്ക് ഇരുവരും ബഹിരാകാശത്ത് വച്ച് വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ആക്ഷൻ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരുള്ള നടനാണ് ടോം ക്രൂസ്. അതേസമയം, ഹോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അന ഡി അർമാസ്.