'വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞു, 'അമ്മ സംഘടന' ഒപ്പമുണ്ടായിരുന്നു'; കൃത്യമായി ഇടപെട്ടത് ശ്വേതാ മേനോനും ബാബുരാജും; ശ്രദ്ധനേടി ഓമന ഔസേപ്പിന്റെ കുറിപ്പ്

Update: 2025-08-31 11:10 GMT

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പിന്തുണയും കരുതലും തന്റെ ജീവതത്തിൽ വലിയ സഹായമായെന്ന് നടി ഓമന ഔസേപ്പ്. അടുത്തിടെ രണ്ടു സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വിധേയയായപ്പോൾ സാമ്പത്തികമായും മാനസികമായും സംഘടന നൽകിയ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അവർ വ്യക്തമാക്കി. ഓണം പ്രമാണിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഓമന ഔസേപ്പ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ ഏറെ ശ്രദ്ധാലുക്കളും പ്രവർത്തനനിരതരുമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഓമന ഔസേപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഓണം വന്നു. ഞങ്ങളുടെ 'അമ്മ സംഘടന' തങ്ങളുടെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. ഈ ഓണം അതുകൊണ്ട് കൂടെ പ്രത്യേകതകൾ ഉള്ള ഒരു ഓണമാണ്. വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞിരിക്കുകയാണ് ഞാൻ. തന്റെ ശക്തമായ കരുതലോടെ എന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു....

ആശുപത്രിയിൽ ഈ വലിയ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതൽ നൽകിയ, എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയ പ്രസിഡണ്ട്‌ ശ്വേത മേനോൻ നേതൃ നിരയിൽ ഉള്ള എല്ലാ അംഗങ്ങളോടുമുള്ള കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ഒപ്പം നേരിൽ എന്നെ കാണാൻ വന്ന Dr റോണി, ആശ അരവിന്ദ്, ലക്ഷമിപ്രിയ, കുക്കു പരമേശ്വരൻ, സരയു......

വളരെ തിരക്കുള്ള ബുക്കിങ് ഉള്ള ഡോ. മുരുകൻ ബാബുവിനെ കാണാനായി, വിളിച്ചുപറഞ്ഞ അടുത്ത ദിവസംതന്നെ അതിനുള്ള സഹായം, അവസരം ചെയ്തുതന്ന പ്രിയ ബാബുരാജ്... നിങ്ങളോടെല്ലാം എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൃത്യമായ കരുതൽ ഒരു മാതാവ് തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന അതേ സ്നേഹവായ്പോടെ അമ്മ നൽകുന്നു അതിൽ പുതിയ നേതൃനിര ശക്തമാണ് ശ്രദ്ധാലുക്കളാണ്, പ്രവർത്തനനിരതരാണ്.

മറ്റാരേക്കാളും എന്റെ അമ്മ association എന്നോടൊപ്പമുണ്ട് എന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.... അതിന്റെ ശക്തി എത്രത്തോളമെന്നത് പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഇങ്ങനെ ഒരമ്മയുടെ മകളാകാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും എന്ന് ഞാൻ വിശ്വസിക്കുന്നു..... എല്ലാവർക്കും എന്റെ ഓണാശംസകൾ. നന്ദിയോടെ, സന്തോഷത്തോടെ Omana Ouseph.

Tags:    

Similar News