'ഹേരാ ഫേരി മൂന്നിലേക്ക് മടങ്ങിയെത്തി നടന്‍ പരേഷ് റാവല്‍; അക്ഷയ് കുമാര്‍ സോപ്പിട്ട് വരുത്തിച്ചതെന്ന് റിപ്പോര്‍ട്ട്; അദ്ദേഹത്തിന്റെ തിരിച്ചുവരവ് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

Update: 2025-07-04 07:56 GMT

ബോളിവുഡില്‍ ഏറെ ചര്‍ച്ചയുണ്ടാക്കിയ ഹാസ്യതാര പരേഷ് റാവല്‍ വീണ്ടും 'ഹേരാ ഫേരി 3'ലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ബാബുരാവ്ഗണപതി റാവു ആപ്‌തേ എന്ന കഥാപാത്രമായി പ്രശസ്തനായ പരേഷ് റാവലായിരുന്നു അഭിനയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ചിത്രീകരണത്തിന്റെ ഇടയ്ക്ക് വച്ച് പിണങ്ങി പോകുകയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ നടന്‍ അക്ഷയ് കുമാര്‍ അദ്ദേഹത്തെ സോപ്പിട്ട് തിരികെ സിനിമയില്‍ എത്തിച്ചിരിക്കുകയാണ് നടന്‍. ചിത്രം മുടങ്ങുമെന്ന അവസ്ഥയില്‍ നിന്നും പ്രശ്‌നം പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും.

ആദ്യഭാഗം മുതല്‍ മൂന്ന് നായകരിലൊരാളായിരുന്ന പരേഷിന്റെ പിന്മാറ്റത്തിന് പിന്നില്‍ അക്ഷയ് കുമാറുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാനകാരണമെന്ന് സിനിമാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അക്ഷയ് കുമാറിന്റെ നിര്‍മാണ കമ്പിനി അദ്ദേഹത്തിന്റെ വക്കീല്‍ നോട്ടീസ് അയച്ചതോടെ അകല്‍ച്ച പൂര്‍ണമായി. പ്രിയദര്‍ശനും മറ്റ് ചിലരും പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. എങ്കിലും, ഹൗസ് ഫുള്‍ 5യുടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ അക്ഷയ് നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തെ തിരികെ സെറ്റിലേക്ക് എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്. പരേഷിനെ നന്നായി അഭിനന്ദിച്ചെന്നും അദ്ദേഹത്തെ കുറിച്ച് പൊക്കി പറയുകയും ചെയ്തതോടെ പരേഷ് അയഞ്ഞിരുന്നു. ഒപ്പം ജന്മദിനാശംസകള്‍ നേരാനും അക്ഷയ് മറന്നില്ല.

സിനിമയില്‍ നിന്ന് പിന്‍മാറിയ താരത്തിന്റെ നടപടി മണ്ടത്തരമല്ലേ എന്നായിരുന്നു ഒരു മാധ്യപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ആ ചോദ്യത്തിന് അക്ഷയ് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. സിനിമ വരും പോകും, പക്ഷേ സൗഹൃദം കാലത്തെ അതിജയിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അക്ഷയയുടെ ഈ വാക്കുകളാണ് പരേഷിനെ വീഴ്ത്തിയത്. കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ സുനില്‍ ഷെട്ടിക്കൊപ്പം അക്ഷയ് പരേഷുമായ കൂടിക്കാഴ്ചയും നടത്തിയിരുന്നു. താരത്തിന്റെ മനസ്സ് മാറിയത് വിശ്വസിക്കാനാകുന്നില്ല എന്ന് പ്രിയദര്‍ശനും പ്രതികരിച്ചു.

Tags:    

Similar News