'ക്യൂട്ട് റെഡ് ടോപ്പി'ൽ അതീവ ഗ്ലാമറസായി പാർവതി തിരുവോത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Update: 2025-09-20 10:07 GMT

കൊച്ചി: നടി പാർവതി തിരുവോത്ത് പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ജീൻസും ധരിച്ച പാർവതിയുടെ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നിരവധിപ്പേർ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തി. നടി പ്രാചി തെഹ്ലാൻ 'ക്യൂട്ട് ടോപ്പ്' എന്ന് കമന്റ് ചെയ്തപ്പോൾ, ചുവപ്പ് നിറം പാർവതിക്ക് നന്നായി ചേരുന്നുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു

Full View

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് പാർവതി. ഷഹദ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രത്തിൽ ആദ്യമായി പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ഹെവൻ' എന്ന ചിത്രത്തിനു ശേഷം സുബ്രമണ്യം തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പാർവതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News