ഇങ്ങനെയൊരു അവസ്ഥ ആദ്യം വന്നത് കല്യാണ സമയത്ത്; സഹിക്കാൻ പറ്റാത്ത വേദനയാണ്; ഒന്ന് റെസ്റ്റ് എടുത്താൽ ഞാൻ ഒക്കെയാകും; ഒടുവിൽ ആ രഹസ്യം പരസ്യമാക്കി പേളി മാണി

Update: 2026-02-06 09:14 GMT

ടിയും അവതാരകയുമായ പേളി മാണി വയറ്റിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ. അസഹനീയമായ വയറുവേദനയെ തുടർന്നാണ് പേളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും, പൂർണമായി സുഖം പ്രാപിക്കാൻ മൂന്നോ നാലോ ദിവസത്തെ ആശുപത്രിവാസം കൂടി വേണ്ടിവരുമെന്നും പേളി അറിയിച്ചു.

തന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെട്ട് നിരവധി പേർ സന്ദേശങ്ങൾ അയച്ചതായും, ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കല്യാണസമയത്താണ് ഇത്രയധികം സന്ദേശങ്ങൾ ഇതിന് മുൻപ് ലഭിച്ചതെന്നും പേളി കൂട്ടിച്ചേർത്തു. കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള അണുബാധയായിരിക്കാം വയറുവേദനയ്ക്ക് കാരണമെന്നും താരം സൂചിപ്പിച്ചു.

നിലവിൽ വേദന കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ലഭിക്കുമെന്നും അതിനുശേഷം കുറച്ചുദിവസം വിശ്രമിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്നും പേളി വ്യക്തമാക്കി. അസഹനീയമായ വേദനയിൽ നിന്നും മോചിതയായി, പൂർണ ആരോഗ്യത്തോടെ പൊതുരംഗത്ത് സജീവമാകാൻ തയാറെടുക്കുകയാണ് പേളി മാണി.

Tags:    

Similar News