'മേക്കപ്പ് ഇല്ലാതെ വരാന്‍ ആവശ്യപ്പെട്ടു'; കാര്‍ത്തിക് സുബ്ബരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് റെട്രോ നായിക പൂജ ഹെഗ്ഡെ
'മേക്കപ്പ് ഇല്ലാതെ വരാന്‍ ആവശ്യപ്പെട്ടു'; കാര്‍ത്തിക് സുബ്ബരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് റെട്രോ നായിക പൂജ ഹെഗ്ഡെ
ചെന്നൈ; സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോ മെയ് ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുമ്പോഴാണ് റെട്രോയിലേക്ക് പൂജ എത്തുന്നത്. ഇപ്പോഴിതാ സംവിധായകനുമായുള്ള തന്റെ ആദ്യത്തെ കൂടികാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് നടി
'കാര്‍ത്തിക് സുബ്ബരാജിനെ ആദ്യമായി കാണാന്‍ പോയപ്പോള്‍, മേക്കപ്പ് ഇല്ലാതെ വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മേക്കപ്പ് ഇല്ലാതെ സ്വാഭാവികമായി അഭിനയിക്കുന്ന സിനിമകളില്‍ ജോലി ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായതിനാല്‍ അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി' -നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
രുക്മിണിയെ അഗാധമായി പ്രണയിക്കുന്ന പാരിവേല്‍ കണ്ണന്‍ എന്ന യുവാവിന്റെ കഥ പറയുന്ന ഒരു റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് റെട്രോ. പ്രണയത്തിനുവേണ്ടി, തന്റെ അക്രമാസക്തമായ ഭൂതകാലം ഉപേക്ഷിച്ച് ശാന്തമായ ജീവിതം നയിക്കാന്‍ നായകന്‍ തീരുമാനിക്കുന്നു.
ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍ തുടങ്ങി നിരവധി പേര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് റെട്രോ നിര്‍മിക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിര്‍വ്വഹിക്കുന്നു.
അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന 'ജന നായകന്‍' എന്ന ചിത്രത്തിലെ നായികയും പൂജ ഹെഗ്ഡെയാണ്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം വിജയ്യുമായി നടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബോബി ഡിയോള്‍, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങളാണ്.