ഭയങ്കര...കഷ്ടപ്പാടാണ്; ഇതൊന്നും ഒറ്റയടിക്ക് തുടങ്ങിയത് അല്ല കേട്ടോ; ഒരു സബ്സ്ക്രൈബറിൽ നിന്നും കിട്ടുന്നത് വെറും 30,000 മാത്രം; ഇൻസ്റ്റയെ ഇളക്കിമറിച്ച 'പര്‍പ്പിള്‍' ഹാല്‍സിയന്റെ ആദ്യപ്രതികരണം
ഇൻസ്റ്റാഗ്രാമിലെ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ വലിയ വരുമാനം നേടി വാർത്തകളിൽ ഇടംപിടിച്ച കണ്ടന്റ് ക്രിയേറ്ററാണ് അശ്വിനി. അടുത്തിടെ തന്റെ പേജ് പ്രവർത്തനരഹിതമായതിനെക്കുറിച്ചും തന്റെ പ്രവർത്തനരീതിയെക്കുറിച്ചും അശ്വിനി നൽകിയ വിശദീകരണം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ ചെയ്ത് തുടങ്ങിയതല്ലെന്ന് അശ്വിനി വ്യക്തമാക്കുന്നു. റീച്ചുള്ള അക്കൗണ്ടുകൾക്ക് മെറ്റ നൽകുന്ന മോണിറ്റൈസേഷൻ സൗകര്യം ലഭിച്ചപ്പോൾ അത് കൃത്യമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. ഒരാളിൽ തുടങ്ങി പടിപടിയായാണ് മുപ്പതിനായിരത്തോളം സബ്‌സ്‌ക്രൈബേഴ്സിലേക്ക് തന്റെ അക്കൗണ്ട് വളർന്നതെന്ന് താരം പറയുന്നു.
തന്റെ വരുമാനത്തെയും കണ്ടന്റിനെയും വിമർശിക്കുന്നവർക്ക് അശ്വിനി നൽകുന്ന മറുപടികൾ ഇവയാണ്:
"പലരും വിചാരിക്കുന്നത് വെറുതെ പണം കിട്ടുന്നു എന്നാണ്. എന്നാൽ എല്ലാ ദിവസവും എട്ട് മണിക്കൂറോളം ഞാൻ ഇതിനായി കഷ്ടപ്പെടുന്നുണ്ട്. ഷൂട്ടിംഗും എഡിറ്റിംഗും എല്ലാം തനിച്ച് തന്നെയാണ് ചെയ്യുന്നത്."
ഇൻസ്റ്റാഗ്രാമിൽ സ്ത്രീകൾക്ക് മാത്രമേ റീച്ച് കിട്ടൂ എന്ന വാദത്തെ അശ്വിനി തള്ളിക്കളഞ്ഞു. കഴിവുള്ള പുരുഷന്മാർക്കും ഈ പ്ലാറ്റ്‌ഫോമിൽ തിളങ്ങാനാകുമെന്ന് താരം ചൂണ്ടിക്കാട്ടി.
ജിമ്മിൽ പോകുന്ന പുരുഷന്മാർ തങ്ങളുടെ ശരീരം പ്രദർശിപ്പിക്കുന്നതിനെ ആരും കുറ്റപ്പെടുത്താറില്ലെന്ന് അശ്വിനി ഓർമ്മിപ്പിച്ചു. ഒരാൾ തന്റെ ശരീരം എങ്ങനെ അവതരിപ്പിക്കണം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പും ആത്മവിശ്വാസവുമാണെന്ന് താരം കൂട്ടിച്ചേർത്തു.
മറ്റ് ക്രിയേറ്റർമാരിൽ നിന്ന് വ്യത്യസ്തമായി, വീഡിയോ അപ്‌ലോഡ് ചെയ്താൽ രണ്ട് മണിക്കൂറോളം സജീവമായിരുന്ന് കമന്റുകൾക്ക് മറുപടി നൽകുന്നതാണ് തന്റെ രീതി എന്ന് അശ്വിനി പറയുന്നു. നിലവിൽ പേജ് പൂട്ടിപ്പോയത് വലിയ ചർച്ചയായിരുന്നുവെങ്കിലും തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് താരം വ്യക്തമാക്കി.