ആ പേര് ഇന്നും മായാതെ കിടക്കുന്നുണ്ട്; പലരും എന്നെ കാണുമ്പോൾ അങ്ങനെ വിളിക്കും; ചീത്ത പറഞ്ഞാൽ അവൾക്ക് എത്രമാത്രം വിഷമം തോന്നും; തുറന്നുപറഞ്ഞ് രാഹുൽ രാജ് സിംഗ്

Update: 2025-11-28 10:45 GMT

പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് മുൻ കാമുകൻ രാഹുൽ രാജ് സിംഗ് വർഷങ്ങൾക്കുശേഷം പ്രതികരണവുമായി രംഗത്തെത്തി. 2016-ൽ പ്രത്യുഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുമ്പോൾ അവൾ ജീവനോടെയുണ്ടായിരുന്നു എന്നും, താൻ CPR നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും രാഹുൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

പ്രത്യുഷ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, സ്വന്തം അച്ഛനുമായുള്ള മോശം ബന്ധവും വരുമാനം അച്ഛൻ ദുരുപയോഗം ചെയ്യുന്ന ചിന്തയുമാണ് അവളെ തളർത്തിയതെന്നും രാഹുൽ ആരോപിച്ചു. മാതാപിതാക്കൾ തന്നെ കൊലയാളിയായി ചിത്രീകരിച്ച് കേസ് നൽകുകയായിരുന്നു.

എങ്കിലും, രാഹുലാണ് പ്രത്യുഷയുടെ ജീവിതം നരകതുല്യമാക്കിയതെന്നും, ശാരീരികമായും സാമ്പത്തികമായും ഉപദ്രവിച്ചു എന്നതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും 2023-ൽ മുംബൈ സെഷൻസ് കോടതി നിരീക്ഷിച്ചിരുന്നു.

Tags:    

Similar News