കല്യാണം കഴിഞ്ഞിട്ട് 365 ദിവസങ്ങളും തികയുന്നു; എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയകഥ നമ്മുടേതാണ്; നിന്നെ ഒരിക്കലും മറക്കാൻ പറ്റില്ല; ഇൻസ്റ്റയിൽ ഹൃദ്യമായ കുറിപ്പുമായി രാഹുൽ രാമചന്ദ്രൻ

Update: 2025-09-09 10:19 GMT

കൊച്ചി: മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളായ ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുൽ രാമചന്ദ്രനും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചു. 2018-ൽ ആരംഭിച്ച പ്രണയബന്ധം വിവാഹത്തിലേക്ക് എത്തുകയും പിന്നീട് ഒരുമിച്ച് 365 ദിവസങ്ങൾ പൂർത്തിയാക്കുകയും ചെയ്തതിൻ്റെ സന്തോഷം രാഹുൽ രാമചന്ദ്രൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

"2018-ൽ ഒരുമിച്ച് പങ്കിടാൻ തുടങ്ങിയ പ്രണയം, വഴക്കുകൾ, തമാശകൾ, ദുഃഖങ്ങൾ, ഒടുവിൽ നിശ്ചയം, പിന്നീട് കല്യാണം. ഒടുവിൽ ഇതാ കല്യാണം കഴിഞ്ഞ് 365 ദിവസങ്ങളും തികയുന്നു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയകഥ നമ്മുടേതാണ്. ഞാനും നീയും നമ്മുടെ 365 ദിവസങ്ങളും," രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രമുഖ താരങ്ങളടക്കം നിരവധി പേർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകനും മിനി വ്ളോഗറുമായ രാഹുൽ, ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും ബാലി യാത്ര അനുഭവങ്ങളും തൻ്റെ പ്രണയകഥയുമെല്ലാം വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. മുൻപ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ ശ്രീവിദ്യ തൻ്റെ കാര്യങ്ങൾ ശ്രദ്ധിച്ചുവെന്നും, ഇപ്പോൾ വരുമാനം വർധിച്ചതോടെ ഭാര്യക്ക് സമ്മാനങ്ങൾ നൽകാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ മുമ്പ് പറഞ്ഞിട്ടുണ്ട്. 

Tags:    

Similar News