'ഏജ് ഈസ് ജസ്റ്റ് എ നമ്പർ..'; നിക്കറും ടിഷർട്ടും ധരിച്ച് വർക്ക്ഔട്ട് ചെയ്യുന്ന കൂലി നായകൻ; പരിശീലകനൊപ്പം ഡംബെൽ കൊണ്ട് വ്യായാമം; തലൈവരുടെ പുതിയ വീഡിയോ വൈറൽ; മാസ്സ് തന്നെയെന്ന് കമെന്റുകൾ

Update: 2025-08-17 10:19 GMT

ചെന്നൈ: 74-ാം വയസ്സിലും ഫിറ്റ്നസ്സ് കൊണ്ട് ശ്രദ്ധേയനായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ജിമ്മിൽ പരിശീലനം നടത്തുന്ന അദ്ദേഹത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പരിശീലകനൊപ്പം ഡംബെൽ ഉപയോഗിച്ചുള്ള വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് നടൻ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.

‘ഓഫ് സ്ക്രീനിൽ മേക്കപ്പില്ലാതെ യാഥാർത്ഥ്യ രൂപം കാണിക്കുന്ന നല്ല മനുഷ്യൻ’, ‘തലൈവർ ആരോഗ്യത്തോടെ വാഴുക’, ‘തലൈവർ വേറെ ലെവൽ’, ‘നിങ്ങളുടെ ആരാധകനായതിൽ അഭിമാനിക്കുന്നു’, ‘74 വയസ്സിലും ഫിറ്റാണ് അദ്ദേഹം’ എന്നിങ്ങനെ നിരവധി പ്രശംസകളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

അതേസമയം, രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കൂലി' ബോക്സ് ഓഫീസ് വിജയമാണ്നേടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി രൂപ കളക്ഷൻ നേടി. തമിഴകത്ത് ഈ വർഷം 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടവും 'കൂലി' സ്വന്തമാക്കി. ആദ്യ ദിനം ചിത്രത്തിന് ലോകമെമ്പാടുമായി 151 കോടി രൂപയാണ് ലഭിച്ചത്. മൂന്നാം ദിവസത്തോടെ കളക്ഷൻ 320 കോടി കടന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ 'ലിയോ'യുടെ റെക്കോർഡാണ് 'കൂലി' മറികടന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്.

സിനിമ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ രജനികാന്ത്, 1974-ൽ 'അപൂർവരാഗങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴും തന്റെ ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്ന നടനാണ് അദ്ദേഹം.

Tags:    

Similar News