പഴയ രീതിയാണ് ഇപ്പോഴും സൗത്ത് സിനിമകള്‍ പിന്തുടരുന്നത്; പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; അതുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നു; ബോളിവുഡ് സിനിമകള്‍ അങ്ങനെ അല്ല'; രാകേഷ് റോഷന്‍

Update: 2025-01-16 12:13 GMT

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പുതുതായി ഒന്നും പരീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാകേഷ് റോഷന്‍. പഴയ രീതിയില്‍ തന്നെ തുടരുന്നത് കൊണ്ടാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതെന്നും രാകേഷ് റോഷന്‍ പറഞ്ഞു. എന്നാല്‍ ബോളിവുഡ് സിനിമകള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്നും രാകേഷ് റോഷന്‍ പറഞ്ഞു.

സൂമിന് നല്‍കിയ അഭിമുഖത്തിലാണ് രാകേഷ് റോഷന്റെ പ്രതികരണം. 'കഹോ നാ...പ്യാര്‍ ഹേ' സിനിമയ്ക്ക് ശേഷം താന്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്തില്ലെന്നും രാകേഷ് റോഷന്‍ പറഞ്ഞു. വ്യത്യസ്തമായ സിനിമകളാണ് ചെയ്തത് ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സൗത്ത് സിനിമാ പ്രവര്‍ത്തകര്‍ തയ്യാറല്ലെന്നും രാകേഷ് റോഷന്‍ പറഞ്ഞു.

'പാട്ട്, ആക്ഷന്‍, ഡയലോഗ്, ഇമോഷന്‍ എന്നിവ ചേര്‍ന്ന പഴയ രീതിയാണ് സൗത്ത് സിനിമകള്‍ പിന്തുടരുന്നത്. ഇതാണ് സൗത്ത് സിനിമകള്‍ വിജയിക്കാന്‍ കാരണം. ടെക്നിക്കലി അവിടെ മാറ്റങ്ങളും പുരോഗമനവും സംഭവിക്കുന്നുണ്ടെങ്കിലും കഥ പറയുന്ന രീതികള്‍ പഴയ പടി തുടരുകയാണ്. എന്നാല്‍ ബോളിവുഡ് സിനിമകള്‍ അങ്ങനെ അല്ല. മാറ്റങ്ങള്‍ കൊണ്ട് വരുന്നതില്‍ ബോളിവുഡ് സിനിമകള്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും രാകേഷ് റോഷന്‍ പറഞ്ഞു.

Tags:    

Similar News