'ആ ചിത്രം ചെയ്തത് പത്രവാർത്തകളെ അടിസ്ഥാനമാക്കി, അന്ന് അധോലോകത്തെക്കുറിച്ച് വലിയ അറിവിലായിരുന്നു'; എന്നാൽ ഇന്ന് അങ്ങനെയല്ല; 'കമ്പനി' റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് രാം ഗോപാൽ വർമ്മ
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗാങ്സ്റ്റർ സിനിമകളിൽ ഒന്നായി കണക്കാക്കുന്ന 'കമ്പനി' വീണ്ടും റീമേക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ. മോഹൻലാൽ, അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹത്തിന്റെ ഡി-കമ്പനിയുടെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
വർഷങ്ങൾക്ക് മുൻപ് 'കമ്പനി' ഒരുക്കിയ സമയത്ത് അധോലോകത്തെക്കുറിച്ചുള്ള തന്റെ അറിവ് പരിമിതമായിരുന്നെന്നും, പത്രവാർത്തകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചതെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. എന്നാൽ, സമീപകാലത്ത് അധോലോകത്തെക്കുറിച്ചുള്ള തന്റെ അറിവ് വർധിച്ചുവെന്നും, അന്ന് സിനിമയെടുത്തപ്പോൾ എനിക്ക് അധോലോകത്തെക്കുറിച്ച് അത്രയധികം അറിവുണ്ടായിരുന്നില്ല. ഇന്നത്തെ അറിവ് വെച്ച് വീണ്ടും ആ സിനിമയെടുത്താൽ ഇതിനേക്കാൾ മികച്ചതാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
1989-ൽ പുറത്തിറങ്ങിയ 'ശിവ' എന്ന ചിത്രത്തിലൂടെയാണ് രാം ഗോപാൽ വർമ്മ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. 'അന്തം', 'സത്യ', 'സർക്കാർ', 'രക്ത ചരിത്ര' തുടങ്ങിയ ചിത്രങ്ങളിലൂടെ ഗാങ്സ്റ്റർ വിഭാഗത്തിൽ അദ്ദേഹം നിരവധി പരീക്ഷണങ്ങൾ നടത്തി. 'ശിവ', 'സത്യ', 'കമ്പനി' തുടങ്ങിയ സിനിമകൾ ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. സാധാരണയായി തന്റെ സിനിമകൾ റിലീസ് ചെയ്ത ശേഷം വീണ്ടും കാണാറില്ലെങ്കിലും, 25 വർഷങ്ങൾക്ക് ശേഷം 'സത്യ' വീണ്ടും കണ്ടപ്പോഴാണ് ഈ ശീലം മാറ്റിയതെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.