'എനിക്ക് പറയാന്‍ വാക്കുകളില്ല'; രാമായണ ഷൂട്ടിങ് ലൊക്കേഷനില്‍ വികാരാധീനനായി രണ്‍ബീര്‍ കപൂര്‍
രാമായണ ഷൂട്ടിങ് ലൊക്കേഷനില്‍ വികാരാധീനനായി രണ്‍ബീര്‍ കപൂര്‍
മുംബൈ: ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തില്‍ രാമനായി എത്തുന്നത്. സീതയുടെ വേഷത്തില്‍ സായ് പല്ലവിയാണ് അഭിനയിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഷൂട്ടിങ്ങിന്റെ അവസാന ദിവസം വികാരാധീനനായി സംസാരിക്കുന്ന രണ്‍ബീറിന്റെ വിഡിയോയാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'ശ്രീരാമന്റെ വേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇത്ര വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്കൊരു ബഹുമതിയാണ്. ഈ യാത്രയുടെ അവസാനം, വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ പ്രയാസമാണ് '- രണ്‍ബീര്‍ പറഞ്ഞു.
സായ് പല്ലവി (സീത), യഷ് (രാവണന്), സണ്ണി ഡിയോള്‍ (ഹനുമാന്), രവി ദുബേ (ലക്ഷ്മണന്), ലാറ ദത്ത (കൈകേയി), കാജല്‍ അഗര്‍വാള്‍ (മണ്ഡോദരി), രാകുല്‍ പ്രീത് സിങ് (ശൂര്‍പ്പണക) എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. ഈ മാസം മൂന്നിന് ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.