വേണ്ടാ..വേണ്ടാ എന്നു നിന്നോടു ഞാൻ പറഞ്ഞതല്ലേ; അങ്ങനെ പവനായി ശവമായി; അപ്പോ ഓക്കെ ബൈ..; കാലിന് പണി കിട്ടിയ വീഡിയോയുമായി നടി റബേക്ക; ഗെറ്റ് വെൽ സൂൺ എന്ന് കമെന്റുകൾ
പ്രമുഖ നടിയും അവതാരകയുമായ റബേക്ക സന്തോഷിന് കണങ്കാലിന് പരിക്കേറ്റു. 60 ദിവസത്തെ വർക്കൗട്ട് ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന് കണങ്കാലിന് ഫ്രാക്ചർ സംഭവിച്ചത്. താരം തന്നെയാണ് ഈ വിവരം വീഡിയോ സഹിതം ആരാധകരുമായി പങ്കുവെച്ചത്.
തൃശൂർ സ്വദേശിനിയായ റബേക്ക, 'കുഞ്ഞിക്കൂനൻ' എന്ന പരമ്പരയിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 'കസ്തൂരിമാൻ' പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റബേക്ക ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന 'ചെമ്പനീർ പൂവ്' എന്ന പരമ്പരയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് റബേക്ക.
പരിക്കേറ്റ വിവരം പങ്കുവെച്ചുകൊണ്ട് റബേക്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു വീഡിയോ പങ്കുവെച്ചു. വീഡിയോയിൽ, കണങ്കാലിന് ഫ്രാക്ചർ സംഭവിച്ചിട്ടുണ്ടെന്നും ഒരുപക്ഷേ വിശ്രമം ആവശ്യമായി വരുമെന്നും താരം തമാശരൂപേണ അറിയിക്കുന്നു. "എന്തൊക്കെ ബഹളമായിരുന്നു, അങ്ങനെ പവനായി ശവമായി, അപ്പോ ഓക്കെ ബൈ" എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ചലഞ്ചിന് മുന്നോടിയായി താരം പങ്കുവെച്ച മറ്റ് ഇൻസ്റ്റഗ്രാം സ്റ്റോറികളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.