ഈ പറയുന്നവർക്ക് എന്തെങ്കിലും കഴിവുണ്ടോ?; എങ്കിൽ എന്റെ മുന്നിൽ വന്ന് കാണിക്ക്; നെഗറ്റീവ് പറയാൻ മാത്രം കുറെ എണ്ണം; ട്രോളന്മാരെ വെല്ലുവിളിച്ച് രേണു സുധി; എന്നിട്ട്..എന്നിട്ട് എന്ന് വീണ്ടും കമെന്റുകൾ
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന വ്യക്തിയാണ് അന്തരിച്ച മിമിക്രി താരം സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്റെ റീലുകളും വീഡിയോകളും ആൽബങ്ങളുമൊക്കെയാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് ആണ് വഴിതിരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ട്രോളന്മാർക്കെതിരെ വലിയ വെല്ലുവിളി നടത്തിയിരിക്കുകയാണ് രേണു സുധി
ട്രോളുന്നവർ നേരിട്ട് വന്ന് ട്രോളെന്നാണ് രേണു വെല്ലുവിളിക്കുന്നത്. നിനക്കൊക്കെ കഴിവുണ്ടോടാ. നിങ്ങൾ രണ്ടുപേരും എന്റെ മുന്നിൽ ആദ്യം വാ.. എന്റെ മുന്നിലൊന്ന് വന്ന് കാണിക്ക്. എന്നെ കൊണ്ട് തന്നെ ജീവിക്കുകയാണ്. ഞാൻ എന്ത് ചെയ്താലും അതേ ഡ്രസടക്കം വാങ്ങിയിട്ട് ട്രോളും, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.
രണ്ടാം വിവാഹത്തെ കുറിച്ചും രേണു സുധി മനസ് തുറന്നു. "ഞാൻ അഥവ ഒരാളെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലിക്കൊല്ലും. അല്ലെങ്കിൽ ആ മനുഷ്യനെ വെറുതെ വിടോ. ചിന്തിക്കാൻ പോലും പറ്റില്ല", എന്നാണ് രേണു സുധി പറഞ്ഞത്. അല്ലെങ്കിൽ അത്രത്തോളം പിടിച്ചു നിൽക്കുന്നൊരാളാണ് വരേണ്ടതെന്നും രേണു പറയുന്നുണ്ട്.