എനിക്ക് ഇതൊന്നും നോക്കിയിരിക്കാൻ സമയമില്ല; ഞാന്‍ പറക്കുകയാണ്..അവര്‍ അവരുടെ ജോലി നോക്കട്ടെ; ഞാൻ തളരാതെ പിടിച്ചുനിൽകും; തുറന്നുപറഞ്ഞ് രേണു സുധി

Update: 2025-12-24 06:58 GMT

ന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, തന്നെ ലക്ഷ്യം വെച്ച് വീഡിയോകൾ ചെയ്യുന്ന യൂട്യൂബർമാർക്കെതിരെ തുറന്നടിച്ച് രേണു സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ഒട്ടേറെ സൈബർ ആക്രമണങ്ങൾ നേരിടുകയും ചെയ്ത വ്യക്തിയാണ് രേണു.

ചില യൂട്യൂബർമാർ നാല് ചുവരുകൾക്കുള്ളിൽ ഒരു ക്യാമറയ്ക്ക് മുന്നിലിരുന്ന് മറ്റുള്ളവരെ വിമർശിക്കുന്നതിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. എന്നാൽ തനിക്ക് അവരെ ശ്രദ്ധിക്കാൻ സമയമില്ലെന്നും, സ്വന്തം ജീവിത ലക്ഷ്യങ്ങളിലേക്ക് താൻ 'പറന്നുകൊണ്ടിരിക്കുകയാണെന്നും' രേണു പറയുന്നു. അവർ അവരുടെ ജോലി ചെയ്യട്ടെ, താൻ തന്റെ ജോലി ചെയ്യുമെന്നും താരം വ്യക്തമാക്കി.

തുടക്കത്തിൽ തന്റെ റീൽസുകളെയും ഫോട്ടോഷൂട്ടുകളെയും കളിയാക്കിയവർ ഇപ്പോൾ തന്റെ നിലപാടുകളെ പിന്തുണച്ചു തുടങ്ങിയിട്ടുണ്ട്. തളരാതെ മുന്നോട്ട് പോകുന്ന തന്നെ പലരും മാതൃകയായി കാണുന്നുവെന്ന് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അത് വലിയ സന്തോഷം നൽകുന്നുവെന്നും രേണു പറഞ്ഞു. 

Tags:    

Similar News