നീ എനിക്ക് നൽകിയ ഓരോ സ്നേഹത്തിനും പറയാൻ വാക്കുകളില്ല; എന്റെ സുന്ദരിയായ നല്ല പാതി..! തന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് ആർജെ അമൻ; വൈറലായി പോസ്റ്റ്

Update: 2025-12-10 07:10 GMT

പ്രശസ്ത ആർജെ അമൻ അടുത്തിടെയാണ് വിവാഹിതനായത്. റീബ റോയിയാണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ചിത്രങ്ങൾ അമൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിലവിൽ അമനും റീബയും ദുബായിലാണ് താമസിക്കുന്നത്.

റീബയുടെ പിറന്നാൾ ദിനത്തിൽ അമൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിൽ റീബ നൽകിയ പിന്തുണയെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പർശിയായി കുറിച്ചു.

"എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ... ഞാൻ ഏറ്റവും ആരാധിക്കുന്ന സ്ത്രീ. നീ എനിക്ക് ശരിയായ പാത കാണിച്ച് തന്നു. എന്റെ ഏറ്റവും മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചു. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാൻ എന്നെ സഹായിച്ചു. നീ എനിക്ക് നൽകിയ ഓരോ സ്നേഹത്തിനും ഇന്നും എപ്പോഴും ഞാൻ നന്ദിയുള്ളവനാണ്, എന്റെ മനോഹരിയായ നല്ല പാതിക്ക് പിറന്നാൾ ആശംസകൾ."

Tags:    

Similar News