അന്ന് ആവശ്യമില്ലാതെ എന്നെ എന്തൊക്കെയോ..പറഞ്ഞു; ഞാൻ ഒരു മോശക്കാരിയായി; ഇനിയെങ്കിലും എനിക്കിത് തുറന്ന് പറയണം; വെളിപ്പെടുത്തലുമായി സായ് ലക്ഷ്മി
മിനിസ്ക്രീൻ താരം സായ് ലക്ഷ്മിയും ക്യാമറാമാൻ അരുൺ രാവണും ഒരുമിച്ചുള്ള പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തങ്ങളുടെ ബന്ധം അധികകാലം നീണ്ടുനിൽക്കില്ലെന്നും അരുൺ തന്നെ ഉപേക്ഷിക്കുമെന്നും വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായാണ് സായ് ലക്ഷ്മി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അരുൺ സ്നേഹത്തോടെ സായ് ലക്ഷ്മിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. "ഒരു ദിവസം അവന്‍ നിന്നെ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. എന്നാല്‍..." എന്ന അടിക്കുറിപ്പോടെയാണ് സായ് ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
അരുണും താനും നിലവിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്നും, എന്നാൽ വിവാഹം എപ്പോഴായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും സായ് ലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള യാത്രാചിത്രങ്ങളും സന്തോഷ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.
ക്യാമറാമാൻ അരുൺ രാവൺ മിനിസ്ക്രീൻ താരം പാർവതി വിജയ്‍യുമായി വിവാഹമോചിതനായെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പാർവതി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അരുണും പാർവതിയും തമ്മിലുള്ള ബന്ധം വേർപെടുത്താൻ കാരണം സായ് ലക്ഷ്മിയാണെന്ന അഭ്യൂഹങ്ങൾ ഇതേത്തുടർന്ന് വ്യാപകമായിരുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സായ് ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ നേരിട്ട് രംഗത്തെത്തിയിരുന്നു. താൻ കാരണമല്ല അവരുടെ വേർപിരിയൽ സംഭവിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. സായ് ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന ഒരു പരമ്പരയുടെ ക്യാമറാമാൻ ആയിരുന്നു അരുൺ. ലൊക്കേഷനിൽ വെച്ചാണ് താൻ അരുണിനെ ആദ്യം കണ്ടതെന്നും സായ് ലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്.