സഹോദരിക്കൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി; സൂര്യാസ്തമയവും പാരാസെയ്‌ലിംഗും ആസ്വദിക്കുന്ന ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് ആരാധകർ
നടി സായി പല്ലവി സഹോദരി പൂജ കണ്ണനൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സഹോദരിക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മേക്കപ്പില്ലാതെ വളരെ ലളിതമായ ലുക്കിലാണ് ചിത്രങ്ങളിൽ സായി പല്ലവിയെ കാണുന്നത്.
കടൽത്തീരത്തെ സൂര്യാസ്തമയം ആസ്വദിക്കുകയും പാരാസെയ്‌ലിംഗ് നടത്തുകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. സായി പല്ലവിയുടെ പ്രകൃതിദത്തമായ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം രൺബീർ കപൂർ നായകനാവുന്ന 'രാമായണ'യാണ്. ഈ ചിത്രത്തിനായി താരം 6 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രാമായണ'യാണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന ചിത്രം. സീതാദേവിയുടെ വേഷത്തിലെത്തുന്നത്. ഇതിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍ രാമനായും യാഷ് രാവണനായും എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക.
താരത്തിന്റെ ബോളിവുഡ് പ്രവേശനം ഏറെ ആകാംഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. അടുത്തിടെ നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം 'തണ്ടേൽ' മികച്ച പ്രതികരണം നേടിയിരുന്നു. മലയാളികൾക്ക് 'മലർ' എന്ന കഥാപാത്രത്തിലൂടെ പ്രിയങ്കരിയായ സായി പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും 'രാമായണ'. അടുത്ത വർഷം ദീപാവലിയോടനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.