ബിക്കിനി ധരിച്ച് എത്തിയ സായ് പല്ലവിയെ കണ്ട് ആരാധകർക്ക് ഞെട്ടൽ; ദൈവമേ..എഐ ആയിരിക്കണേയെന്ന് ചിലർ; എല്ലാത്തിനും മറുപടിയുമായി മലർ
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായ സായ് പല്ലവിയുടെ പേരിൽ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾ നിർമ്മിതബുദ്ധി (എഐ) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് നടി സ്ഥിരീകരിച്ചു. അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള തന്റെ യഥാർത്ഥ ചിത്രങ്ങൾക്കൊപ്പം എഐ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് സായ് പല്ലവി ഈ വിഷയത്തിൽ പ്രതികരിച്ചത്.
"മുകളിൽ കാണുന്ന ഫോട്ടോകൾ ഒറിജിനലാണ്. 'എഐ' അല്ല," എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിലൂടെ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും വ്യാജമായി നിർമ്മിച്ചതാണെന്നും വ്യക്തമാക്കുകയാണ് നടി. യഥാർത്ഥ ചിത്രങ്ങളിൽ പൂർണ്ണ വസ്ത്രം ധരിച്ചാണ് സായ് പല്ലവിയെ കാണുന്നത്.
'പ്രേമം' എന്ന ചിത്രത്തിലെ മലർ മിസ്സ് എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സായ് പല്ലവി. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരം, പൊതുവേദികളിൽ നാടൻ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾ പലരെയും ഞെട്ടിച്ചിരുന്നു. ചിത്രങ്ങൾ യഥാർത്ഥമാണോ അതോ എഡിറ്റ് ചെയ്തതാണോ എന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെ താരത്തെ വിമർശിച്ചും ചിലർ രംഗത്തെത്തിയിരുന്നു. വിമർശകർക്ക് കൃത്യമായ മറുപടി നൽകിയതിൽ ആരാധകർ ആഹ്ളാദം പ്രകടിപ്പിച്ചു.