'ചിലത് നേടാൻ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും, ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്'; 59-ാം വയസ്സിലും സിക്സ് പാക്കും എബിഎസുമായി ഞെട്ടിച്ച് സൽമാൻ ഖാൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മുംബൈ: ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. ഷർട്ട് ധരിക്കാതെയുള്ള താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 59-ാം വയസ്സിലും ഫിറ്റ്നസിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരത്തിന്റെ നിശ്ചയദാർഢ്യത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രങ്ങളിൽ വ്യക്തമായി കാണുന്ന സിക്സ് പാക്കും എബിഎസും താരത്തിൻ്റെ ശരീര സൗന്ദര്യത്തെയാണ് എടുത്തു കാണിക്കുന്നത്.
'ചിലത് നേടാൻ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും. ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്,' എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ഖാൻ ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിൻ്റെ ഫിറ്റ്നസ് കണ്ട് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റുകളുമായി രംഗത്തെത്തി. നടൻ വരുൺ ധവാൻ 'ഭായ് ഭായ് ഭായ്' എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്. സൽമാൻ ഖാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് നിരവധി ആരാധകർ അഭിപ്രായപ്പെട്ടു.
അതേസമയം, അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ആർമി ചിത്രത്തിലാണ് സൽമാൻ ഖാൻ അടുത്തതായി അഭിനയിക്കുന്നത്. 2020 ജൂൺ 16-ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.