'ഈ സമീപനം ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കും'; ജഗതീഷിൻറെ നിലപാട് പുരോഗമനപരമെന്ന് സാന്ദ്ര തോമസ്

Update: 2025-07-29 11:36 GMT

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള നടൻ ജഗദീഷിന്റെ തീരുമാനം പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജഗദീഷിനെ പ്രശംസിച്ച് താരം രംഗത്തെത്തിയത്. ജഗദീഷിന്റെ നിലപാട് ചരിത്രത്തിൽ വെള്ളി വെളിച്ചം പോലെ തിളങ്ങി നിൽക്കുമെന്നും സാന്ദ്ര കുറിച്ചു.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

'ജഗദിഷിന്റെ നിലപാട് പുരോഗമനപരം.കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗതീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്, അതിൽ സ്വയം സ്ഥാനാര്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്.'

Full View

മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്‌ 74 പേരാണ്. വ്യാഴം വൈകിട്ട്‌ അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ 64 പേർ മത്സരയോഗ്യത നേടി. ഒന്നിലേറെ സ്ഥാനങ്ങളിലേക്ക്‌ പലരും പത്രിക നൽകിയിട്ടുണ്ട്‌. ഇരുപത്തഞ്ചോളം സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മുൻ ഭരണസമിതിയിൽ വൈസ്‌ പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ ആറുപേരുണ്ട്‌. 31നാണ്‌ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. തെരഞ്ഞെടുപ്പ്‌ ആഗസ്‌ത്‌ 15ന്‌. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ അഞ്ചുപേരാണുള്ളത്‌. അനൂപ്‌ ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ബാബുരാജ്‌ എന്നിവർ. രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ -ഒമ്പതുപേരും ജോയിന്റ്‌ സെക്രട്ടറി–13, ട്രഷറർ–9, 11 അംഗ എക്‌സിക്യൂട്ടീവിലെ നാല്‌ വനിതാസംവരണം–8, ബാക്കി ഏഴ്‌ സ്ഥാനത്തേക്ക്‌–14 പേർ എന്നിങ്ങനെയാണ്‌ മത്സരാർഥികൾ.

Tags:    

Similar News