അമ്മയാണ് എനിക്കിത് ആദ്യം കാണിച്ച് തന്നത്; കണ്ടപ്പോൾ തന്നെ ചിരി വന്നു; ഇവർക്കൊക്കെ എന്തിന്റെ കേടാണ്..; രഹസ്യം തുറന്നുപറഞ്ഞ് നടി ശ്രീക്കുട്ടി

Update: 2025-11-28 06:40 GMT

സീരിയലിലൂടെ ശ്രദ്ധേയയായ നടി ശ്രീക്കുട്ടി തൻ്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റിദ്ധാരണാജനകമായ വാർത്തകളോട് പ്രതികരിച്ചു. ഭർത്താവ് മനോജുമായിട്ടുള്ള 13-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച വ്ലോഗിലെ വാക്കുകൾ വളച്ചൊടിച്ചതിനെതിരെയാണ് താരത്തിൻ്റെ പ്രതികരണം.

താനും ഭർത്താവും ദേഷ്യക്കാരായതുകൊണ്ട് ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും, എന്നാൽ മകൾ വേദയുടെ മുഖം കണ്ട് ഉടൻ തന്നെ കോംപ്രമൈസ് ആകാറുണ്ടെന്നുമാണ് ശ്രീക്കുട്ടി വ്ലോഗിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വാക്കുകൾ പല ഓൺലൈൻ മാധ്യമങ്ങളും "ശ്രീക്കുട്ടിയുടെ ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്", "മോളെ കരുതി മാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത്" എന്ന രീതിയിൽ വളച്ചൊടിച്ചു.

താൻ ഇങ്ങനെയുള്ള വാർത്തകൾ പ്രതീക്ഷിച്ചിരുന്നതായും, അമ്മ കാണിച്ചപ്പോഴാണ് ഒരുപാട് മാധ്യമങ്ങളിൽ വാർത്തകൾ വന്നത് ശ്രദ്ധിച്ചതെന്നും ശ്രീക്കുട്ടി പറഞ്ഞു. ഈ വാർത്തകൾ കണ്ട് തനിക്ക് ചിരിയാണ് വന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ വ്യാജ വാർത്തകളെ അവഗണിച്ച് തങ്ങളുടെ ചാനലിൽ വന്ന് ഒറിജിനൽ വീഡിയോ കാണാൻ ശ്രമിക്കണമെന്നും ശ്രീക്കുട്ടി പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

Tags:    

Similar News