മുഫാസ എത്തുന്നു; ഇന്ത്യന്‍ ഭാഷകളില്‍ സിംഹ രാജാവിന് ശബ്ദമായി എത്തുന്നത് ഷാരൂഖ് ഖാനും മഹേഷ് ബാബുവും

Update: 2024-11-20 15:27 GMT

മുംബൈ: 1994-ലെ ആനിമേഷന്‍ ചിത്രമായ ദ ലയണ്‍ കിംഗിന്റെ 2019-ലെ റീമേക്കിന്റെ പ്രീക്വലായ മുഫാസ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുതിയ ട്രെയിലറുകള്‍ പുറത്തിറങ്ങി. ഇംഗ്ലീഷിന് പുറമേ ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്.

ഹിന്ദി പതിപ്പില്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് വീണ്ടും എത്തുന്നു. ആനിമേറ്റഡ് മ്യൂസിക്കല്‍ ഡ്രാമയ്ക്ക് മുഫാസയ്ക്ക് ശബ്ദം നല്‍കുന്നത് ഷാരൂഖാണ്. ഷാരൂഖിനെ കൂടാതെ, ആര്യന്‍ ഖാന്‍, അബ്രാം ഖാന്‍ എന്നിവരും യഥാക്രമം സിംബ, യംഗ് മുഫാസ എന്നീ കഥാപാത്രങ്ങള്‍ക്ക് ഹിന്ദി ഡബ്ബ് പതിപ്പിനായി ശബ്ദം നല്‍കും.

തെലുങ്ക് പതിപ്പില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ശബ്ദം നല്‍കുന്നുണ്ട്. തമിഴില്‍ അര്‍ജുന്‍ ദാസ്, അശോക് സെല്‍വന്‍, സിങ്കം പുലി, വിടിവി ഗണേഷ് എന്നിങ്ങനെ വലിയ താരങ്ങള്‍ തന്നെ ശബ്ദം നല്‍കുന്നുണ്ട്.

ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറില്‍ പഴയ മാന്‍ഡ്രില്‍ റഫിക്കി പുംബയും ടിമോണിനും മുന്നില്‍ വച്ച് സിംബയുടെയും നളയുടെയും മകളായ കിയാരയോട് മുഫാസയുടെ കഥ പറയുന്നതാണ് കാണിക്കുന്നത്. ശ്രേയസ് തല്‍പാഡെ, സഞ്ജയ് മിശ്ര എന്നിവരാണ് ഹിന്ദിയില്‍ ടിമോണിനും പംബയ്ക്കും ശബ്ദം നല്‍കുന്നത്.

അനാഥയായ മുഫാസയെ സിംഹക്കുട്ടി ഡാക്ക രക്ഷിച്ചതിന്റെ കഥയാണ് പ്രമോ കാണിക്കുന്നത്. ഡാക്കയാണ് പിന്നീട് സ്‌കാറായി മാറുന്നത്. ഡാക്കയുമായുള്ള മുഫാസയുടെ സഹോദരബന്ധവും ഒരു മകനെന്ന നിലയില്‍ സിംഹ രാജ കുടുംബത്തില്‍ എങ്ങനെ സ്വീകാര്യത കണ്ടെത്തി എന്നതുമാണ് മുഫാസയുടെ ഇതിവൃത്തം. മുതിര്‍ന്ന മുഫാസയ്ക്കാണ് സൂപ്പര്‍താരങ്ങള്‍ ശബ്ദം നല്‍കുന്നത്.

വരുന്ന ഡിസംബര്‍ 20നാണ് മുഫാസ ദ ലയണ്‍ കിംഗ് റിലീസാകുക. മുഫാസ: ദ ലയണ്‍ കിംഗ് 2019 ന്റെ തുടര്‍ച്ചയായാണ് എത്തുന്നത്.

Tags:    

Similar News