'മസ്തിഷ്‌ക മരണം: സൈമണ്‍സ് മെമ്മറീസ്'; കൃഷാന്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

'മസ്തിഷ്‌ക മരണം: സൈമണ്‍സ് മെമ്മറീസ്';

Update: 2025-04-20 12:12 GMT

കൊച്ചി: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ കൃഷാന്ത് ഒരുക്കിയ പുതിയ ചിത്രം 'മസ്തിഷ്‌ക മരണം; സൈമണ്‍സ് മെമ്മറീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. 'മസ്തിഷ്‌ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവര്‍ ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കൂടിയാണ്.

രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിന്‍സ് ഷാന്‍, മിഥുന്‍ വേണുഗോപാല്‍, സച്ചിന്‍ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹന്‍ദാസ്, ജയിന്‍ ആന്‍ഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദന്‍, സംഗീതം- വര്‍ക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ പ്രഭാകര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- കൃഷാന്ത്, ആല്‍വിന്‍ ജോസഫ്, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, സംഘട്ടനം- ശ്രാവണ്‍ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖില്‍ സുരേന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാഹുല്‍ മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയേഷ് എല്‍ ആര്‍, കളറിസ്റ്റ്- അര്‍ജുന്‍ മേനോന്‍ (കാന്‍പ്രോ), സ്റ്റില്‍സ്- കിരണ്‍ വി എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആരോമല്‍ പയ്യന്നുര്‍, പിആര്‍ഒ- ശബരി.

Tags:    

Similar News