'ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവും..'; ഗായിക അഞ്‍ജു ജോസഫ് വീണ്ടും വിവാഹിതയായി; വരനെ തിരഞ്ഞ് നോക്കി സോഷ്യൽ മീഡിയ; ആശംസകൾ നേർന്ന് സഹപ്രവർത്തകർ
കൊച്ചി: ടെലിവിഷൻ ചാനലിൽ ഐഡിയ സ്റ്റാർ സിംഗർ എന്ന ഒറ്റ പരിപാടി വഴി വലിയ പ്രേക്ഷക പ്രീതി നേടിയ ഗായികയാണ് അഞ്‍ജു ജോസഫ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരും ഉണ്ട്. ഇപ്പോഴിതാ താരം വീണ്ടും വിവാഹിതയായ കാര്യം പങ്ക് വച്ചിരിക്കുകയാണ്. നിരവധിപേർ താരത്തിന് ആശംസകൾ നേർന്ന് മുൻപോട്ട് വന്നിട്ടുണ്ട്.
ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്.പക്ഷെ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
'ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവു'മെന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്.
ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്