ചെന്നൈയിൽ നടൻ ശിവകാർത്തികേയൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നടുറോഡിൽ വാക്കുതർക്കം; ഒടുവിൽ ഇടപെട്ട് പോലീസ്; വീഡിയോ വൈറൽ
ചെന്നൈ: തമിഴ് താരം ശിവകാർത്തികേയന്റെ വാഹനം ചെന്നൈയിൽ അപകടത്തിൽപ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാഷ് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രാഫിക് ബ്ലോക്കിനിടയിൽ താരത്തിന്റെ കാർ മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും സംഭവസ്ഥലത്ത് അരങ്ങേറിയ വാക്കുതർക്കത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തിരക്കേറിയ സമയത്താണ് ശിവകാർത്തികേയൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും തമ്മിൽ നടുറോഡിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. വൈറലായ വീഡിയോയിൽ കറുത്ത ടീഷർട്ട് ധരിച്ച ശിവകാർത്തികേയൻ വാഹനത്തിന് സമീപം നിൽക്കുന്നത് കാണാം. വാക്കുതർക്കം രൂക്ഷമായതോടെ ട്രാഫിക് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഭാഗത്തുനിന്നാണ് തെറ്റുപറ്റിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ചതായും വിവരമുണ്ട്. പോലീസ് ഇടപെട്ടതോടെ പ്രശ്നം രമ്യമായി പരിഹരിച്ചു.
Actor Sivakarthikeyan’s car was involved in a minor accident near Madhya Kailash, Chennai due to heavy traffic. Thankfully, no injuries were reported.#Sivakarthikeyan #ParaSakthi #Kollywood pic.twitter.com/zKBvV4p9Y5
— Marx2.O (@Marx2PointO) December 20, 2025
സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോൾ. ഈ വർഷത്തെ വമ്പൻ ഹിറ്റായ 'അമരൻ' എന്ന ചിത്രത്തിന് ശേഷം ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അടുത്ത വർഷം ജനുവരി 14-ന് പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈയിടെയാണ് താരം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്.
